ഇവനാണ് പുലിക്കുട്ടി. ഒരു പിഞ്ചു കുഞ്ഞിൻറെ ജീവൻ രക്ഷിക്കാൻ ഡെലിവറി ബോയ് ചെയ്തത് നോക്കൂ. വീഡിയോ കാണാം.

0

തൻറെ കൃത്യ നിർവ്വഹണ ത്തേക്കാൾ വലുത് ഒരു പിഞ്ചു കുഞ്ഞിൻറെ ജീവൻ ആണെന്ന് തെളിയിച്ചിരിക്കുകയാണ് സൊമാറ്റോ ഡെലിവറി ബോയ് ആയ രവി ധോക്കർ. ഈ യുവാവിൻറെ കാര്യമായ ഇടപെടൽ രക്ഷിച്ചത് ഒരു കുഞ്ഞു ജീവനായിരുന്നു. ജീവനുവേണ്ടി പിടയുന്ന ആ കുഞ്ഞ് ജീവനെ അദ്ദേഹത്തിന് ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. ഈ പ്രവർത്തിയിലൂടെ സോഷ്യൽ മീഡിയയിലെ താരമായിരിക്കുകയാണ് രവി ധോക്കർ.

ഓർഡർ എടുത്ത് ഫുഡും ആയി പോയ രവി ധോക്കർ രക്ഷിച്ചത് 38 കാരനായ ദേവേന്ദ്ര യുടെ ഒരു മാസമായ മകളുടെ ജീവനായിരുന്നു. നിർമ്മാണ കമ്പനിയിൽ ജോലിക്കാരനായ രാവിലെ ജോലിക്ക് പോകും കുഞ്ഞിന് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയായിരുന്നു. ഉടനെ വൈദ്യസഹായം ലഭിക്കാൻ റോഡിലേക്ക് ഇറങ്ങിയോടിയ ദേവേന്ദ്ര കണ്ടത് ഭക്ഷണം ഡെലിവറി ചെയ്യാൻ വന്ന ആളെ ആയിരുന്നു. അടിയന്തര സാഹചര്യം ആണെന്ന് മനസ്സിലാക്കിയരവി ധോക്കർ ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

കുട്ടിയേയും കൊണ്ട് രവി ധോക്കർ പോയത് അടുത്തുള്ള ആശുപത്രിയിൽ ആയിരുന്നു. നിർഭാഗ്യവശാൽ പോയ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലായിരുന്നു. ഉടൻതന്നെ കുട്ടിയേയും കൊണ്ട് അദ്ദേഹം രണ്ടര കിലോമീറ്റർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി. അവിടെ വെൻറിലേറ്റർ സൗകര്യം ഇല്ലാത്തതുകൊണ്ട് അവിടെ ഉള്ള ഡോക്ടർമാർ കൊളംബിയ ഏഷ്യ എന്ന് ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. ഈ ആശുപത്രിയിൽ എത്തിയ ശേഷം അടിയന്തര ചികിത്സ നൽകി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

കൃത്യസമയത്ത് കുട്ടിയെ എത്തിച്ചു അതുകൊണ്ടാണ് ജീവൻ രക്ഷിച്ചത് എന്ന് ഡോക്ടർമാർ അറിയിച്ചു. രവിയുടെ ഈ പ്രവർത്തി അറിഞ്ഞു സൊമാറ്റോ യുടെ മേധാവി രവിയെ പ്രശംസിച്ചു രംഗത്തുവന്നിരുന്നു. ഈ ഒരു പ്രവർത്തിയിലൂടെ സോഷ്യൽ മീഡിയയിലെ താരമായിരിക്കുകയാണ് രവി ധോക്കർ. ഏതായാലും ഇന്നത്തെ ഒരു ലൈക്കും ഷെയറും ഈ യുവാവിന് നൽകാം.