Featured

സത്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുത് ! രേഷ്മക്കും പറയാൻ ഉണ്ട് !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരുന്ന ഒരു വീഡിയോയെ കുറിച്ച് നമ്മൾ എല്ലാവരും അറിഞ്ഞിരുന്നതാണ്. സ്വിഗ്ഗി ഡെലിവറി ചെയുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നത്. നിരവധി പേർ ആണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത് . അതിനു കാരണം മറ്റൊന്നും അല്ല പൊള്ളുന്ന ചൂടിൽ തന്റെ മൂന്നോ നാളായ വയസു പ്രായമുള്ള മകളെയും കൂട്ടിയാണ് ആ ‘അമ്മ സ്വിഗ്ഗിയിൽ ഭക്ഷണം എത്തിച്ച് നൽകുന്നത്. ശക്തായ പെൺ എന്നും അതിജീവനത്തിന്റെ ഉദാഹരണം എന്നും എല്ലാം ഏവരും പറഞ്ഞു എങ്കിലും മറ്റു ചിലർ ആ അമ്മയെ കുറ്റപ്പെടുത്തുകയായിരുന്നു.

അത് മറ്റൊന്നും കൊണ്ടല്ല അമ്മയുടെ മടിയിൽ വാടിത്തളർന്നു ഷീണിച്ച് കിടക്കുന്ന കുട്ടിയെ കണ്ടതുകൊണ്ടാണ് ചിലർ എല്ലാം അത്തരത്തിൽ പ്രതികരിച്ചിരുന്നു. എന്നാൽ ആരാണ് ആ പെൺകുട്ടി എന്നോ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നോ അറിയാതെയാണ് പലരും അവരെ വിമർശിക്കുന്നത്. രേഷ്മ എന്നാണ് ഈ വീഡിയോയിൽ കാണുന്ന പെൺകുട്ടിയുടെ പേര്. വീട്ടുകാർക്കു താൽപ്പര്യം ഇല്ലാത്ത വിവാഹം ആയതുകൊണ്ട് തന്നെ സഹായത്തിനായി ആരും ഇല്ല. ഭർത്താവ് വിദേശത്ത് ഒരു ഹോട്ടൽ ജീവനക്കാരനാണ്. ഒരു വർഷമായാതെ ഉള്ളു ജോലി ലഭിച്ചിട്ട്. പ്ലസ് ടു സയൻസ് പാസായ രേഷ്മ ഡിപ്ലോമക്ക് ശേഷമാണു വിവാഹിതയായത്. ഇപ്പോൾ പഠനം വീണ്ടും ആരംഭിച്ചിട്ടുണ്ട് അതിനായി പണം സ്വരൂപിക്കുന്നതിനായി ആണ് ഈ ജോലി ചെയ്യുന്നത്.

എല്ലാ ദിവസവും മകളെ കൊണ്ട് വരാറില്ല. ഞായറാഴ്ചകളിൽ ഡേ കെയർ ഇല്ലാത്തതുകൊണ്ടാണ് അവളെ ഒപ്പം കൂട്ടുന്നത് , ഒപ്പം വരൻ തന്നെയാണ് അവൾക്കും ഇഷ്ട്ടം എന്ന് രേഷ്മ പറഞ്ഞു. വീടിന്റെ വാടക നൽകാനും ഡേ കെയറിൽ കൊടുക്കാനും തന്ന്നെ നല്ലൊരു തുക ആവശ്യമായി വേണം പിന്നെ തന്റെ പഠനവും മുന്നോട്ടു കൊടുപോകണം. ഭർത്താവ് അയക്കുന്ന പണം കൊണ്ട് മാതരം എവിടെയും എങ്ങും എത്തില്ല. എന്നും രേഷ്മ കൂട്ടിച്ചേർത്തു. പലർക്കും അത്ഭുതമായി തോന്നുന്ന ഈ പ്രവർത്തി അതുകൊണ്ടു തന്നെ രേഷ്മാക്കി അത്ഭുതമല്ല. അതുപോലെ തന്നെ സത്യം അറിയാതെ ആരെയും കുറ്റപ്പെടുത്താനും പാടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top