ആദ്യ കണ്മണി പിറന്നു ! ആശംസകളുമായി താരങ്ങളും ആരാധകരും !

0

ലോഹിതദാസ് ചിത്രമായ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമാലോകത്തിലേക്ക് എത്തുന്നത്. മലയാള സിനിമയിൽ ഒരുപാട് അഭിനയിത്രികൾ ഉണ്ട് എങ്കിലും മലയാളികൾ എപ്പോളും ഇഷ്ടപ്പെടുന്നത് നാടൻ വേഷങ്ങൾ ചേരുന്ന അഭിനയിത്രികളെയാണ്. അതിൽ ഒരാളാണ് ഭാമ. നിവേദ്യത്തിനു ശേഷം ഒരുപാട് ചിത്രങ്ങളിൽ താരം തന്റേതായ ശൈലിയുള്ള അഭിനയ മികവ് കാഴ്ച വെച്ചു. എന്നാൽ പതിയെ സിനിമ ലോകത്ത് നിന്നും വിട്ടു നിൽക്കുന്ന താരത്തെയാണ് പിന്നീട കാണാൻ സാധിച്ചത്. എന്നാൽ അതെ സമയം സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്.

അതുപോലെ തന്നെ മലയാളികൾ ആഘോഷമാക്കിയ ഒരു താര വിവാഹമായിരുന്നു ഭാമയുടേത്. സിനിമ ലോകത്ത് നിന്നും നിരവധി പേർ പങ്കെടുത്തിരുന്ന വിവാഹമായതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിലും വിവാഹം ഒരു തരംഗമായി മാറിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം അരുൺ ജഗദീഷുമായി നടന്നിരുന്നത്. ദുബായിൽ ബുസിനെസ്സുകാരനായ അരുൺ പിന്നീട് വിവാഹ ശേഷം നാട്ടിൽ സെറ്റിലാവുകയായിരുന്നു. എന്നാൽ ഇപ്പോൾ ഏവരെയും സന്തോഷപ്പെടുത്തുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിക്കുന്നത്. ഒരുപാട് താരങ്ങളാണ് ഇരുവരെയും ആശംസിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പ്രസവശേഷം അമ്മയും കുഞ്ഞും സുഗമായി ഇരിക്കുന്നു എന്നാണ് ഭാമയുടെ കുടുബാംഗങ്ങൾ നല്കീയിരിക്കുന്ന റിപ്പോർട്ട്. എന്തായാലും വാർത്തയറിഞ്ഞ് താരങ്ങൾ ഓരോരുത്തരായി ആശമസ്കൾ നൽകുകയാണ് ഇപ്പോൾ . 2016 ൽ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനമിറങ്ങിയ ചിത്രം . വിവാഹ ശേഷം സിനിമയിലേക്ക് ഉണ്ടാകാൻ സാധ്യത ഇല്ല എന്ന് തന്നെയാണ് ഭാമ പലപ്പോഴായി പറഞ്ഞിരുന്നത്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞു നിൽക്കുന്നത് ഇപ്പോൾ ഈ സന്തോഷ വാർത്തയാണ്.