പൂർണിമയുടെ കയ്യിലുള്ള ഈ താരപുത്രി ആരാണെന്ന് മനസ്സിലായോ?

0

നിരവധി ആരാധകരുള്ള ഒരു താരമാണ് പൂർണമ ഇന്ദ്രജിത്ത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം. ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ എല്ലാം തന്നെ താരം ആരാധകാരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറ്. പല ചിത്രങ്ങളും വൈറൽ ആകാറുമുണ്ട്. ഇന്ദ്രജിത്ത് മായുള്ള വിവാഹത്തിനുശേഷം ഇന്നിപ്പോൾ വൈറസ് ലൂടെ വീണ്ടും സിനിമയിലേയ്ക്ക് തിരികെ വന്നിരിക്കുകയാണ് താരം. നല്ലൊരു ബിസിനസ് വുമൺ കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമുള്ള ചിത്രങ്ങൾ ആണ് കൂടുതലും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ ഉള്ളത്. പ്രാർത്ഥനയ്ക്കും നക്ഷത്രത്തിനും ഒപ്പമുള്ള താരത്തിന് ചിത്രങ്ങൾ വലിയ രീതിയിലാണ് വൈറലായി മാറുന്നത്.

അത്തരത്തിൽ താരമിപ്പോൾ പങ്കു വച്ചിരിക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. ഒരു പഴയകാല ചിത്രം ആണ് പൂർണിമ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒരു കൈക്കുഞ്ഞിനെയും കയ്യിൽ വെച്ചുകൊണ്ടുള്ളതാണ് പൂർണിമയുടെ ചിത്രം. “പ്രാർത്ഥനയോ നക്ഷത്ര യോ ആരാണെന്ന് പറയൂ ” എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് പൂർണിമ കുറിച്ചത്. ചിത്രം നിരവധി ആളുകളാണ് ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി കമന്റുകൾ ഉം ഇതിനോടൊപ്പം തന്നെ ചിത്രത്തിനു താഴെയായി എത്തിക്കഴിഞ്ഞു.

എന്നാൽ ചിത്രത്തിന് താഴെ എത്തിയ ഒരു കമന്റ് ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പ്രാർത്ഥന ഇന്ദ്രജിത്ത് തന്നെയാണ് അമ്മ പങ്കുവച്ച് ചിത്രത്തിന് താഴെ കമന്റ് ഇട്ടിരിക്കുന്നത്. “എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇത് നാച്ചു വല്ല പ്രാർത്ഥനയാണ് എന്ന കാര്യം. കാരണം കുഞ്ഞ് പ്രാർത്ഥന നാച്ചുവിനെക്കാൾ ക്യൂട്ട് ആയിരുന്നു എന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ” എന്നാണ് പ്രാർത്ഥന ചിത്രത്തിനു താഴെയായി കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങൾ സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് ഇവിടെയും ആരംഭിക്കേണ്ട എന്നാണ് പ്രാർത്ഥനയ്ക്ക് പൂർണിമ നൽകിയ മറുപടി . എന്തായാലും ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കൂടുതൽ ആളുകളും ഇത് പ്രാർത്ഥന തന്നെയാണ് എന്ന് തന്നെയാണ് പറയുന്നത്. എന്നാൽ ആരാണ് ഇത് എന്ന കാര്യം പൂർണിമ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.