ശരിയാകില്ല എന്ന് തോന്നി ; പിന്തിരിഞ്ഞു ! വിവാഹാരത്തെ കുറിച്ച് സ്വന്തം സുജാത!

    0

    ഒരു നീണ്ട ഇടവേളയെടുത്ത് അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തിയ നായികയാണ് ചന്ദ്ര ലക്ഷ്മൺ. പ്രിത്വിരാജ് ചിത്രമായ സ്റ്റോപ്പ് വൈലൻസ് എന്ന ചിത്രത്തിലെ നായികയായി ആയിരുന്നു അഭിനയ ലോകത്തിലേക്ക് ചന്ദ്ര ലക്ഷ്മൺ രംഗത്തെത്തിയത് . പിന്നീട് പല സിനിമകളിലും താരം അഭിനയിച്ചു എങ്കിലും പരമ്പര പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് താരം തിളങ്ങിയിരുന്നത്. അതെ സമയം ഇപ്പോൾ നീണ്ട ഇടവേളക്കു ശേഷം താരം വീണ്ടും മലയാളം പരമ്പര പ്രേക്ഷകരുടെ പ്രിയ നായികയായി എത്തിയിരിക്കുകയാണ്. സ്വന്തം സുജാത എന്ന പാരമ്പരയിലൂടെയാണ് രണ്ടാം വരവ് യാഥാർഥ്യമാക്കിയിരിക്കുന്നത്.

    എന്നാൽ താരത്തിനെ വീണ്ടും മലയാളി പ്രേക്ഷകർ സ്വീകരിച്ചത് മുതൽ പലരും ഉന്നയിക്കുന്ന ചില കാര്യങ്ങൾ ആണ് താരത്തിന്റെ വിവാഹത്തെ കുറിച്ച്. താരം വിവാഹം കഴിച്ചു എന്നും താരത്തിന്റെ വിവാഹ ബന്ധം തകർച്ചയിൽ ആണ് എന്നും എല്ലാം ആണ് ഇതിനോടകം തന്ന പല പാപ്പരാസി മാധ്യമങ്ങളും പടച്ചു വിട്ടിരിക്കുന്നത്. എന്നാൽ എന്താണ് തന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് ഇപ്പോൾ താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ ആണ് താരം തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

    തന്റെ വിവാഹം കഴിഞ്ഞിട്ടില്ല എന്നും പല ചാനലുകളും തന്റെ വിവാഹം കഴിഞ്ഞു എന്ന രീതിയിൽ വാർത്തകൾ കൊടുത്തിട്ടുണ്ട് എന്നും ; വിവാഹം കഴിഞ്ഞ് ഞാൻ ഭർത്താവുമായി അമേരിക്കയിൽ സെറ്റിൽ ആയി എന്നും പറഞ്ഞ മാധ്യമങ്ങൾ ഉണ്ട് എന്നും താരം വെളിപ്പെടുത്തി. വിവാഹം നന്നായി ആലോചിച്ച് നടത്തേണ്ട ഒന്നാണ് എന്നും പ്രണയം ഉണ്ടായിരുന്നു എന്നാൽ ആ ബന്ധം ശരിയാകില്ല എന്ന് തോന്നിയപ്പോൾ രണ്ടുപേരും പിരിയാൻ തീരുമാനിച്ചു എന്നും താരം വെളിപ്പെടുത്തി. എന്തായാലും ഇതോടെ താരത്തിന്റെ വിവാഹവുമായി നടക്കുന്ന ഊഹാപോഹങ്ങൾ എല്ലാം അവസാനിച്ചിരിക്കുമാകയാണ്.