നിശ്ചയം കഴിഞ്ഞോ ? ഞെട്ടലോടെ ആരാധകർ !

0

ഏഷ്യാനെറ്റ് പരമ്പരകളിൽ ഒരു മികച്ച പരമ്പരയാണ് മൗനരാഗം. പ്രേക്ഷകർ മൗനരാഗം എന്ന പരമ്പര ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ പ്രധാന കാരണം പരമ്പരയിലെ നായികയുടെ അഭിനയം കൊണ്ടുമാത്രമാണ്. സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയായി ആണ് മൗനരാഗം പരമ്പരയിൽ കല്യാണി ആയി ഐശ്വര്യ റംസായി എത്തുന്നത്. അന്യ ഭാഷ നടി ആയിരുന്നിട്ടു പോലും കഥാപാത്രത്തെ ഉൾക്കൊണ്ട് മലയാളി പ്രേക്ഷകരെ കൈയിലെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. നായികയെ പോലെ തന്നെ നായകനായി എത്തുന്ന നലീഫും കിരൺ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചു.

എന്നാൽ നായികയായ ഐശ്വര്യ പങ്കുവെച്ച വിവാഹ നിശ്ചയ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ . തങ്ങളെ അറിയിക്കാതെ പെട്ടന്നൊരു നിശ്ചയം എന്തിനായിരുന്നു എന്ന് ചോദിച്ചും നലീഫ് തന്ന്നെയാണോ വരൻ എന്ന് ചോദിച്ചും എല്ലാം ആരാധകർ എത്തിയിരുന്നു. കാരണം പലപ്പോഴും ആരാധകർ പ്രകടിപ്പിച്ച ഒരു സംശയമാണ് അഭിനയത്തിൽ എന്ന് പോലെ തന്നെ ജീവിതത്തിലും ഇരുവരും പ്രണയത്തിൽ അണോ എന്ന്. എന്നാൽ ആദ്യം ഒന്നു ഞെട്ടി എങ്കിലും സത്യം എന്താണെന്നു അറിഞ്ഞതിനു ശേഷം ആരാധകർ സമാധാനപെടുകയായിരുന്നു.

കാരണം വിവാഹ നിശ്ചയം താരത്തിന്റേതല്ലായിരുന്നു മറിച്ച് സഹോദരിയുടെ വിവാഹ നിശ്ചയമാണ് നടന്നിരുന്നത്. സഹോദരിയുടെ വിവാഹ നിശ്ചയ ദിവസം വേദിയിൽ നൃത്തമാടുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് തരാം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. അതും ഹാഷ്ടാഗുകൾ നോക്കിയാണ് നിശ്ചയം സഹോദരിയുടേതാണെന്നു ആരാധകർക്ക് മനസിലാക്കാൻ സാധിച്ചത്.. അതുകൊണ്ടു താനെ ഇനിയെങ്കിലും ചിത്രത്തിന്റെ താഴെ എന്തെങ്കിലും അടിക്കുറിപ്പുകൾ കുറിക്കണം എന്നാണ് താരത്തിന്റെ ആരാധകരുടെ അപേക്ഷ. ഒപ്പം പരമ്പരയിലെ നായികാ നായകന്മാരായ കിരണും കല്യാണിയും ഒന്നിക്കുന്നതുപോലെ ഐശ്വര്യയും നലീഫും ഒന്നിക്കുമോ എന്നാണ് ആരാധകൻ ഇപ്പോൾ ഉയർത്തുന്ന ചോദ്യം. എന്തായാലും വരാനിരിക്കുന്ന പൂരം കണ്ടറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.