അവൻ ഇന്നും ഞങ്ങൾക്കൊപ്പം ഉണ്ട് ! വൈറൽ ആയി കുറിപ്പ് !

0

ഓട്ടോഗ്രാഫ് എന്ന ഏഷ്യാനെറ്റിലെ പരമ്പര മറന്നവരായി ആരും തന്നെ ഉണ്ടാകില്ല. അഞ്ചു കുട്ടികളുടെ സൗഹൃദ കഥ പറയുന്ന പരമ്പര  യുവാക്കൾക്കിടയിൽ ഒരു ഓളം തന്നെ ആയിരുന്നു. സൗഹൃദവും പ്രണയവും ഒത്തുചേർത്തു തയ്യാറാക്കിയ പരമ്പരയിൽ നിന്നും അഞ്ചു പുതുമുഖ താരങ്ങളെയാണ് മലയാള സീരിയൽ ലോകത്തിനു ലഭിച്ചത്, എന്നാൽ അഞ്ചു സുഹൃത്തുക്കളിൽ ഇന്ന് ഒരാൾ ഇല്ല. രാഹുൽ എന്ന കഥാപാത്രം അവതരിപ്പിച്ച ശരത് കുമാർ ആണ് ഇന്ന് ആ സുഹൃത്തുക്കൾക്കൊപ്പം ഇല്ലാത്തത്. ഒരു അപകടത്തിൽ പെട്ട് മരണപ്പെടുകയായിരുന്നു. രഞ്ജിത് രാജും അംബരീഷും ഇപ്പോൾ വീണ്ടും ഒന്നിക്കുമ്പോൾ സുഹൃത്തിന്റെ നഷ്ട്ടം ഇരുവരിലും സങ്കടം നിറക്കുന്നുണ്ട്. എന്റെ ഭാര്യ എന്ന പുതിയ പരമ്പരയിൽ ആണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

അതെ സമയം സമൂഹമാധ്യമങ്ങളിൽ സജീവമായ രഞ്ജിത് രാജിന്റെ കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നതു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്; തികച്ചും യാദൃശ്ചികമായിട്ടായിരുന്നു ഞങ്ങൾ ഓട്ടോഗ്രാഫ് എന്ന ഏഷ്യാനെറ്റ്‌ പരമ്പരയിലൂടെ ഒന്നിച്ചത്. “പുസ്തകതാളിൻ ഇടയിൽ കാത്ത് വെച്ച ഒരു കുഞ്ഞു മയിൽപ്പീലിപോലെ” അതെന്നെന്നും ഞങ്ങളുടെ പ്രിയപ്പെട്ട ഓർമകളിൽ ഒന്ന് തന്നെയായിരുന്നു. വർഷങ്ങൾക്ക് ശേഷമുള്ള ഞങ്ങളുടെ ഈ ഒത്തുകൂടലിന് ഒരു കുഞ്ഞ് സന്തോഷവും ഒരല്പം നൊമ്പരവും കൂടിയുണ്ട് .

“എന്റെ ഭാര്യ ” എന്ന പരമ്പരയിലൂടെ ഞാൻ നിങ്ങളുടെ മുന്നിൽ എത്തുമ്പോൾ ക്യാമറയുടെ പിന്നിൽ നിന്ന് അതിനു വേണ്ട നിർദ്ദേശങ്ങളുമായി ദേ ഇവനും ഉണ്ട് അസ്സോസിയേറ്റ് ഡയറക്ടർ ആയിട്ട്. ഇതിൽ ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമെന്തെന്നാൽ എന്റെ കഥാപാത്രത്തിന്റെ പേരായി ‘രാഹുൽ’ഉം കൂടെയുണ്ടെന്നതാണ്. ഒരുപക്ഷേ ഇതിനൊക്കെയാകാം ചിലർ ‘യാദൃശ്ചികം’എന്നൊക്കെ വിളിക്കുന്നത്. ഈ യാത്രയിൽ ഞങ്ങൾക്ക് കൂട്ടായി അവനും ഉണ്ട്. ഒപ്പം നിങ്ങളുമുണ്ടാവണം.

എന്നായിരുന്നു തരാം സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നത്. മൂവരെയും ആരാധകർ ഒരുപോലെ സ്നേഹിച്ചതുകൊണ്ടു തന്നെ നിമിഷനേരംകൊണ്ടാണ് കുറിപ്പ് വൈറൽ ആയിരിക്കുന്നത്. ഒപ്പം പുതിയ പരമ്പരയ്ക്ക് ആശംസകൾ നൽകാനും ആരാധകർ മറന്നില്ല. രാഹുലായി ശരത് എന്നും നിങ്ങളുടെ കൂടെയുണ്ടാകും എന്നും ആരാധകർ പറഞ്ഞു.