Social Media

വർഷങ്ങൾക്ക് ശേഷം പ്രൊഡക്ഷൻ കൺട്രോളറോട് പ്രതികാരം വീട്ടി മമ്മൂക്ക !

അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ സിനിമ പ്രവേശനം. പിന്നീടിങ്ങോട്ട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു മമ്മുട്ടി. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. ഇന്നിപ്പോൾ പ്രീസ്റ്റ് വരെ എത്തി നിൽക്കുകയാണ് മമ്മൂട്ടി എന്ന നടന്റെ ജൈത്രയാത്ര. ഇന്നിപ്പോൾ താരത്തിന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് എത്തിയിരിയ്ക്കുകയാണ് പുരുഷന്‍ കടലുണ്ടി എംഎല്‍എ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് മമ്മൂക്കയെ കുറിച്ച് അദ്ദേഹം വാചാലനായിരിയ്ക്കുന്നത്.

അന്ന് സുകുമാരന്‍ കത്തിനില്‍ക്കുന്ന സമയമായിരുന്നു. ദേവലോകത്തില്‍ തൊഴിലാളി നേതാവിനെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. അനായാസേനയായാണ് അദ്ദേഹം ആ വേഷം ചെയ്തത്. തുടക്കക്കാരന്റെ ചാഞ്ചല്യങ്ങളൊന്നുമുണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ഈ സിനിമ പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. നമുക്ക് മുഹമ്മദ് കുട്ടിയെ വിളിച്ചാലോ, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ ചെയ്യുന്ന സമയത്ത് ഞാന്‍ എംടി സാറിനോട് അങ്ങോട്ട് ചോദിച്ചിരുന്നു. അദ്ദേഹം വരുമോ, തിരക്കല്ലേ, പഴയ അഭിഭാഷകനല്ലേയെന്നായിരുന്നു എംടി ചോദിച്ചത്. ഒരു സുഹൃത്ത് മുഖേനയായാണ് മമ്മൂട്ടിയെ വിളിച്ചത്. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ് അധികനാളായിരുന്നില്ല അന്ന്. മമ്മൂട്ടിയെ കിട്ടാതെ വന്നതോടെ വേറെ ആളുകളെ നോക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് സുഹൃത്ത് വിളിച്ചത്. മമ്മൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടിട്ടുണ്ടെന്നായിരുന്നു പറഞ്ഞത്. താടിയൊക്കെ വെച്ചായിരുന്നു മമ്മൂട്ടി വന്നത്. അതോടെ അദ്ദേഹത്തെ മാധവനായി തീരുമാനിക്കുകയായിരുന്നു എന്നും പുരുഷൻ കടലുണ്ടി പറയുന്നു.

അന്ന് ഫോണ്‍ ചെയ്യാനൊക്കെ പാടായിരുന്നു. അധികം ഫോണ്‍ ചെയ്യാനൊന്നും പറ്റില്ലെന്നായിരുന്നു പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് മമ്മൂട്ടിയോട് പറഞ്ഞത്. അത് കേട്ടം അദ്ദേഹം ഒന്നും പ്രതികരിച്ചിരുന്നില്ല. അന്നും നല്ല ഗൗരവമുണ്ട് മമ്മൂട്ടിക്ക്. പിന്നീട് സിനിമയുടെ കൂടുതൽ ജോലികള്‍ക്കായി മദ്രാസിലേക്ക് പോയിരുന്നു. ഇതേ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മമ്മൂട്ടിയെ വിളിച്ച് ലൊക്കേഷനിലെത്താനായി ആവശ്യപ്പെടുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞേ വരൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് അന്നത്തെ പ്രതികാരമാണോയെന്ന് ചോദിച്ചപ്പോള്‍, അങ്ങനെയല്ല, ഓരോന്ന് പഠിപ്പിക്കാനുള്ള അവസരമാണെന്നായിരുന്നു മമ്മൂട്ടി അന്ന് പറഞ്ഞത് എന്നാണ് പുരുഷൻ കടലുണ്ടി പറഞ്ഞത്. എന്തായാലും ഇതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിയ്ക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top