ബോൾഡ് ലുക്കിൽ പ്രിയതാരം അപർണ തോമസ്. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

0

വളരെ കുറച്ചു സിനിമകൾ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപർണ തോമസ്. മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അപർണ മറ്റുള്ള നടികളിൽ നിന്നും വളരെ വ്യത്യസ്തമാണ്. തൻറെ അഭിനയ ശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും നടി ഏറെ മികവു പുലർത്തുന്നു. ഒരു മികച്ച നടി എന്നതിന് ഉപരി കേരളത്തിലെ പ്രശസ്ത മോഡലും കൂടിയാണ് താരം.

വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചു എങ്കിലും അഭിനയിച്ച സിനിമകളെല്ലാം തന്നെ വലിയ തോതിൽ തന്നെ പ്രേക്ഷകർ സ്വീകരിച്ചു. പൃഥ്വിരാജ് നായകനായ ജെയിംസ് ആൻഡ് ആലിസ് എന്ന ചിത്രത്തിലൂടെയായിരുന്നു അപർണയുടെ രംഗപ്രവേശം. 2016 ഇൽ അരങ്ങേറിയ അപർണ്ണ തോമസ് പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഒരു വലിയ ആരാധക പിന്തുണയാണ് താരത്തിന് കേരളത്തിലുടനീളം ലഭിച്ചത്.

പ്രശസ്ത ആങ്കർ ആയ ജീവയുടെ ഭാര്യയാണ് അപർണ തോമസ്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മികച്ച രീതിയിൽ മോഡലിങ് ചെയ്യുന്ന അപർണ യുവ മോഡലുകൾക്ക് ഒരു പ്രചോദനം തന്നെയാണ്. പ്രണവ് രാജ ആണ് ഈ ചിത്രങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തത്. വലിയ പിന്തുണയാണ് താരത്തിൻറെ ഈ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്

സമൂഹമാധ്യമത്തിൽ വളരെ സജീവമായ അപർണ തോമസ് ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പ്രേക്ഷകരാണ് ഇൻസ്റ്റാഗ്രാമിൽ താരത്തെ ഫോളോ ചെയ്യുന്നത്. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കകം ആയിരക്കണക്കിന് ലൈക്കുകളും ചിത്രങ്ങൾ നേടി.