കീർത്തി പിറന്നാൾ ആശംസിച്ച ആൾ ആരാണെന്നു മനസ്സിലായോ ? ആളെ തിരഞ്ഞ് ആരാധകർ !

    0

    മണിച്ചിത്രതാഴ് എന്ന സിനിമയിലെ സണ്ണി എന്ന കഥാപാത്രത്തെ വീണ്ടും തിരികെ കൊണ്ടുവന്ന സിനിമയായിരുന്നു ഗീതാഞ്ജലി. ഈ സിനിമയിലെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് കീർത്തി സുരേഷ് തരാകുടുമ്മത്തിൽ നിന്നും വന്നത് കൊണ്ടുതന്നെ തുടക്കം ഗംഭീരമായിരുന്നു. എന്നാൽ കീർത്തി ഇപ്പോൾ അറിയപ്പെടുന്നത് തെന്നിന്ത്യൻ താര റാണിയായി ആണ്. ദേശിയ പുരസ്ക്കാരം കൂടി കരസ്ഥമാക്കിയതോടെ തിരക്കേറിയ അഭിനയിത്രിയാണ് ഇപ്പോൾ കീർത്തി സുരേഷ്. ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളാണ് കീർത്തി.

    സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. അതെ സമയം താരം ഇപ്പോൾ ആർക്കാണ് പിറന്നാൾ ആശംസകൾ നൽകിയിരിക്കുന്നത് എന്ന് അന്വേഷിക്കുകയാണ് ആരാധകർ. പഴയകാല ചിത്രമാണ് കീർത്തി പങ്കു വെച്ചിരിക്കുന്നത്. താര കുടുംബം ആയതുകൊണ്ട് തന്നെ കീത്തിയ്ക്ക് ഒപ്പം ഉള്ളത് മാറ്റ് താരങ്ങളുടെ കുട്ടിയാണോ എന്നതാണ് പ്രധാനമായും ഉയർന്നു വന്ന സംശയം . എന്നാൽ വൈകാതെ തന്നെ ആരധകർക്ക് ആരാണ് പിറന്നാൾ പെണ്കുട്ടിയെന്നു മനസിലായി. കീർത്തിയുടെ സഹോദരിയായ രേവതിയുടെ പിറന്നാൾ ദിനമായിരുന്നു ഇന്ന്.

    അനിയത്തിയെ പോലെ സിനിമയിൽ ക്യാമറയുടെ മുന്നിൽ അല്ലായിരുന്നു രേവതി മികവ് കാഴ്ച്ച വെച്ചിരുന്നത് . സിനിമയുടെ അണിയറ പ്രവർത്തനത്തിൽ ആയിരുന്നു. അച്ഛന്റെ പാത പിന്തുടരാനാണ് രേവതിയ്‌യുടെ ആഗ്രഹം. ഈ അടുത്താണ് രേവതിയുടെ വിവാഹം കഴിഞ്ഞത്. താരങ്ങൾ എല്ലാം പങ്കെടുത്ത ഒരു വലിയ ചടങ്ങായിരുന്നു അത്. അതെ സമയം കീർത്തി സുരേഷ് മലയാളത്തിലേക്ക് തിരികെ എത്തുന്ന ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം. ചിത്രം തിയറ്ററുകളിൽ എന്നാണ് എത്തുക എന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നു എങ്കിലും ചിത്രം മെയ് മാസം തിയറ്ററുകളിൽ എത്തുന്നതാണ്. ഒപ്പം കീർത്തി സുരേഷിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവും ഇതോടെ യാഥാർഥ്യമാകും.