ഡിംപിൾ ആർമി തന്നെ ഇപ്പോൾ ഏലാം തെളിയിച്ചു ! പ്രതികരണവുമായി മിഷേൽ !

0

ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിൽ സംപ്രേഷണം ചെയ്തു തുടങ്ങുകയാണെങ്കിൽ പിന്നെ മലയാളികളുടെയെല്ലാം ചർച്ച വിഷയം ബിഗ് ബോസ് ആണ്. സീസൺ ഒന്നും രണ്ടും എങ്ങനെയാണോ മലയാളികൾ സ്വീകരിച്ചത് അതുപോലെ തന്നെയാണ് സീസൺ മൂന്നും ഇപ്പോൾ മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. സിനിമ സീരിയൽ മറ്റു മേഖലകൾ എന്നിങ്ങനെ 14 പേരാണ് ബിഗ് ബോസ് വീട്ടിലേയ്ക്ക് ആദ്യം എത്തിയിരുന്നത് പിന്നീട് വൈൽഡ് കാർഡ് എൻട്രി വഴി മിഷേൽ എന്ന മത്സരാർത്ഥിയും ദമ്പതികൾ ആയ ഫിറോസും സജ്നയും ബിഗ് ബോസ് വീട്ടിൽ എത്തുകയുണ്ടായി.

എന്നാൽ മിഷേൽ ബിഗ് ബോസ് വീട്ടിൽ നിന്നും വളരെ പെട്ടന്ന് തന്നെ പുറത്താവുകയുണ്ടായി. ഇതിനെ കുറിച്ചു മിഷേൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. പുറത്തു പി ആർ വർക്കുകൾ എല്ലാം നടക്കുന്നുണ്ട് എന്നും അതുകൊണ്ടു തന്നെയാണ് താൻ വളരെ പെട്ടന്ന് തന്നെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായത് എന്നുമാണ് മിഷേൽ പറഞ്ഞിരുന്നത്. എന്നാൽ പെട്ടന്ന് തന്നെ മിഷേൽ മറ്റൊരു പ്രതികരണ വീഡിയോയുമായി രംഗത്ത് വരികയുണ്ടായി. താൻ പ്രത്യേകിച്ച് ഒരു ആർമിയെയും കുറിച്ച് പറഞ്ഞിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ ഡിംപിൾ ആർമി തന്നെ തനിക്കു പ്രതികരണങ്ങൾ അയച്ച് തെളിയിച്ചിരിക്കുകയാണ് പി ആർ വർക്ക് ആരാണ് നടത്തിയത് എന്ന് . ഇനി ഇതിനെകുറിച്ച് എനിക്ക് ഒന്നും തന്നെ പറയാൻ ഇല്ല എന്നും ആണ് മിഷേൽ പ്രതികരിച്ചിരുന്നത്.

അതെ സമയം ഡിംപിൾ ആർമി ഇപ്പോഴും മിഷേലിന് പ്രതികാരങ്ങൾ കൊടുക്കുക തന്നെയാണ് ചെയ്യുന്നത്. കാരണം എന്താണ് സത്യം എന്ന് മലയാളി പ്രേക്ഷകർ അറിഞ്ഞതാണ് എന്നും അതുകൊണ്ടു തന്നെയാണ് ഇപ്പോൾ മിഷേൽ പുറത്തായതും എന്നുമെല്ലാമാണ് ഡിംപിൾ ആർമി ഇതിനെതിരെ പ്രതികരിക്കുന്നത്. ഒപ്പം എയ്ഞ്ചൽ ബിഗ് ബോസ് വീട്ടിൽ തന്ത്രങ്ങൾ മെനയുക അല്ല എന്നും സത്യസന്ധമായി ആണ് ഗെയിം കളിക്കുന്നത് എന്നും മിഷേൽ വെളിപ്പെടുത്തുകയുണ്ടായി. എയ്ഞ്ചലിന് വോട്ടു നൽകണം എന്നും മിഷേൽ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പറയുന്നുണ്ട്.