വിവാഹശേഷമുള്ള വിശേഷങ്ങൾ പറഞ്ഞ് മിയ ! ചായ എങ്കിലും ഉണ്ടാക്കാമായിരുന്നു എന്ന് ആരാധകർ !

0

മലയാളികൾ പെട്ടന്ന് തന്നെ ഉൾകൊണ്ട ഒരു അഭിനയിത്രിയാണ് മിയ. വളരെ ചുരുക്കം ചില സിനിമകളിലൂടെ തന്നെ തന്റേതായ അഭിനയ ശൈലിയും സംസാര ശയിലിയുമെല്ലാം ആണ് താരത്തിനെ മലയാളികൾക്കിടയിൽ സജീവമാക്കിയത്. ഒരു സ്മാൾ ഫാമിൽ , ഡോക്ടർ ലൗ എന്നീ ചിത്രങ്ങളിലൂടെ ആയിരുന്നു സിനിമാജീവിതം ആരംഭിച്ചിരുന്നത്. എന്നാൽ പിന്നീട് വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് കാഴ്ച വെച്ച് മലയാളത്തിന്റെ മികച്ച അഭിനയിത്രികളിൽ ഒരാളായി മാറി. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. അതെ സമയം ലോക് ഡൗൺ സമയത്തായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നത്. വിവാഹത്തിന് ശേഷം പല ടെലിവിഷൻ പരിപാടികളും ദമ്പതികൾ ഒരുമിച്ചായിരുന്നു എത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ഫ്ലവർസ് ടീവിയിലെ പരിപാടിയായിരുന്നു സ്റ്റാർ മാജിക്കിൽ അതിഥിയായി മിയ എത്തിയിരുന്നു. വിവാഹത്തിന് ശേഷമുള്ള വിശേഷണങ്ങൾ പങ്കു വെക്കുന്ന സമയത്താണ് പല സത്യങ്ങളും പുറത്തുവന്നത്. പരിപാടിയിൽ ഉണ്ടായിരുന്ന മറ്റു മത്സരാർത്ഥികളോട് വളരെ സ്നേഹത്തിൽ മിയ പെരുമാറുന്നതും അവരിൽ ഒരാളായി സംസാരിക്കുന്നതും എല്ലാം തന്നെ നമുക് പരിപാടിയിൽ കാണാൻ സാധിക്കും. വിവാഹം കഴിഞ്ഞ് തങ്ങൾ ഇതുവരെ എങ്ങും പോയിട്ടില്ല എന്നും വീടുമാറ്റം മാത്രമാണ് ആകെ നടന്നത് എന്നും ഭർത്താവിന് ഇഷ്ട്ടപെട്ട വിഭവങ്ങൾ പാകം ചെയ്യാൻ ആരംഭിച്ചിട്ടില്ല എന്നുമെല്ലാം ആണ് താരം സ്റ്റാർ മാജിക് വേദിയിൽ പറഞ്ഞിരുന്നത്.

അതെ സമയം ബിനു അടിമാലിയുമായുള്ള വിദേശ യാത്രയെ കുറിച്ചുള്ള രസകരമായ മുഹൂർത്തങ്ങളും സ്റ്റാർ മാജിക് വേദിയിൽ വെച്ച് താരം പറയുകയുണ്ടായി. പരിപാടിയിൽ മുഴുനീളം അവരിൽ ഒരാളായി മാറാൻ മിയക്ക് സാധിച്ചു എന്നാണ് പ്രേക്ഷകരും ഒരുപോലെ പറയുന്നത്. മാത്രവുമല്ല വിവാഹത്തിന് മുൻപ് എല്ലാ സ്ഥലത്തേക്കും അമ്മയാണ് ഒപ്പം വരുക എന്നും ഇപ്പോൾ അത് മാറി ഭർത്താവാണ് വരുക എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. മാട്രിമോണിയൽ നിന്നുമാണ് മിയ തന്റെ വരനെ കണ്ടെത്തിയിരുന്നത്. എന്തായാലും വിവാഹ ജീവിതത്തിൽ ദമ്പതികൾ സന്തുഷ്ടരാണ്.