ഹിമാലയൻ നാളുകൾ ഭാര്യക്കൊപ്പം ആസ്വദിച്ച് ശിവൻ !

0

ആരാധകരുടെ താര ദമ്പതികൾ എവിടെയാണ് എന്ന സംശയത്തിൽ ആണ് ഇപ്പോൾ ഏവരും. എന്തെന്നാൽ ആരാധകരുടെ താര ദമ്പതികൾ ആയ ഷഫ്‌നയും സജിനും എവിടെ എന്ന ചോദ്യമാണ് ഇപ്പോൾ എങ്ങു നിന്നും ഉയർന്നു വരുന്നത്. ഇരുവരുടെയും യാത്രയെ കുറിച്ച് മുൻപും ചർച്ചയായിട്ടുണ്ട് എങ്കിലും ദമ്പതികൾ അവധി ദിവസങ്ങൾ ആഗോഷമാക്കുകയാണ്. വല്ലപ്പോഴുമുള്ള ചിത്രങ്ങളിലൂടെയാണ് ആരാധകരുടെ സംശയത്തിനുള്ള മറുപടികൾ നൽകുന്നത്. രണ്ടുപേരും ഇപ്പോൾ ഉള്ളത് ഹിമാലയത്തിൽ ആണ്. അധികവും അവധി ആസ്വദിക്കാനായി ദമ്ബതികൾ തിരഞ്ഞെടുക്കുന്ന സ്ഥലം ഹിമാലയം തന്നെയാണ്. ഇത്തവണയും താരങ്ങൾ ഹിമാലയത്തിൽ ഉണ്ട്.

പ്ലസ് ടു എന്ന സിനിമയിലൂടെയാണ് രണ്ടുപേരും സിനിമാലോകത്തിലേക്കി എത്തുന്നത്. തുടർന്ന് ഷഫ്‌ന ചില സിനിമകളിൽ അഭിനയിച്ചു എങ്കിലും സജിനിനെ പിന്നീട് കുറെ കാലമായി കാണാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ഇരുവരുടെയും വിവാഹവും കഴിഞ്ഞിരുന്നു, പ്രണയ വിവാഹമായതുകൊണ്ടു തന്നെ കുടുംബങ്ങളുടെ പിന്തുണയില്ലാതെയാണ് രണ്ടുപേരും വിവാഹിതരായത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ സാന്ത്വനം പരമ്പര സംപ്രേഷണം ചെയ്‌തു തുടങ്ങിയതു മുതൽ ആണ് ആരാധകർ സജിനിനെ തിരിച്ചറിഞ്ഞു തുടങ്ങിയത്. ആരാണ് സജിൻ എന്നും ആ പ്ലസ് ടു കാരനായിരുന്നു നമ്മുടെ ശിവേട്ടൻ എന്നുമായിരുന്നു അന്ന് ആരാധകർ പ്രതികരിച്ചിരുന്നത്.

എന്തായാലും സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രം അഭിനയ രംഗത്തിലേക്കുള്ള സജിന്റെ തിരിച്ചു വരവ് തന്നെയായിരുന്നു. മാത്രവുമല്ല തനിക്കു ലഭിച്ച കഥാപാത്രത്തെ 100 ശതമാനം ആത്മാർത്ഥതയോടെയാണ് താരം ആരാധകർക്കു മുൻപിൽ എത്തിച്ചത്. അതുകൊണ്ടു തന്നെയാണ് ഇന്ന് മലയാളം പരമ്പര പ്രേക്ഷകരുടെ പ്രിയ താരം ആയി സജിന് മാറാൻ സാധിച്ചതും. എന്തായാലും താര ദമ്പതികൾ എവിടെയാണ് എന്ന സംശയം ആർക്കും തന്നെ വേണ്ട.. രണ്ടുപേരും ഹിമാലയത്തിൽ അവധി ദിവസങ്ങൾ ആഘോഷിക്കുകയാണ്.