ജാതിയിൽ വിശ്വസിക്കാത്ത മാഡത്തിന് എന്തിനാണ് ജാതിപ്പേര്.തുറന്ന് പറച്ചിലിനൊടുവിൽ പുലിവാല് പിടിച്ചു മഞ്ജുവാര്യർ.

0

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നായികയാണ് മഞ്ജു വാര്യർ. മഞ്ജുവിനെ പോലെ ജനമനസ്സുകളിൽ ഇടം നേടിയ മറ്റൊരു നടി ഉണ്ടാകില്ല. അത്രയ്ക്കും വലിയ സ്വീകാര്യതയാണ് താരത്തിന് കേരളക്കരയിൽ ലഭിച്ചത്. ഒരു പക്ഷേ മഞ്ജു വാരിയർ എന്ന നടിയെ കേരളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നത് ആവും ഉത്തമം. കേരളത്തിലുടനീളം താരത്തിന് ഒരു വലിയ ആരാധക പിന്തുണയാണ് ഇതിനകം ലഭിച്ചത്.

സമൂഹമാധ്യമത്തിൽ വളരെ സജീവമാണ് മഞ്ജു. താൻ ജാതിയിലും മതത്തിലും വിശ്വസിക്കുന്ന ആളല്ല എന്ന മഞ്ജുവിൻറെ തുറന്നു പറച്ചിലാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ക്ഷേത്രത്തിലും പള്ളികളിലും പോകാറുണ്ട്. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രകൃതി എന്ന ആ വലിയ ശക്തിയിൽ വിശ്വസിക്കുന്നു എന്നും മഞ്ജുവാര്യർ കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെ ജാതിയുടെയും മതത്തിൻറെയും പേരിട്ട് വിഭജിക്കരുത്.

എന്നാൽ മഞ്ജുവിനെ ഈ തുറന്നു പറച്ചിൽ താരത്തിനു തന്നെ അബദ്ധം ആയിരിക്കുകയാണ്.ജാതിയിൽ വിശ്വസിക്കാത്ത മാഡത്തിന് എന്തിനാണ് ജാതിവാൽ എന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ. പേരിലെ അവസാനത്തെ വാക്കായ വാരിയർ എന്താണെന്ന് താരം മറന്നുപോയോ എന്ന് വിമർശകർ ചോദിക്കുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് മഞ്ജു വാര്യർ. തൻറെ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച് ഈ ആശയങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയത്. താരത്തെ പിന്തുണച്ചും വിമർശിച്ചു നിരവധിപേരാണ് ഇതിനകം എത്തുന്നത്. ഈ പരാമർശത്തിലൂടെ താരം അബദ്ധത്തിൽ ആയെന്ന് പലരും വിലയിരുത്തുന്നു.