HomeFilm Newsവിൻസെന്റ് പെപ്പെയായി അർജുൻ ദാസ്, അങ്കമാലി ഡയറീസ് ഹിന്ദി റീമേക്ക് ഉടൻ പ്രേക്ഷകരിലേക്ക്

വിൻസെന്റ് പെപ്പെയായി അർജുൻ ദാസ്, അങ്കമാലി ഡയറീസ് ഹിന്ദി റീമേക്ക് ഉടൻ പ്രേക്ഷകരിലേക്ക്

86 പുതുമുഖങ്ങളെ അണിനിരത്തി 2017ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് അങ്കമാലി ഡയറീസ് . ഇത്രയും പുതുമുഖങ്ങളെ വച്ചുള്ള സിനിമ വലിയ വെല്ലുവിളിയായിരുന്നിട്ട് പോലും അങ്കമാലി ഡയറീസ് വൻ വിജയമായിരുന്നു. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം ദേശീയ അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ചർച്ചയായി.

ചെമ്പൻ വിനോദ് ജോസിന്റെ രചനയിൽ ഒരുങ്ങിയ സിനിമാ നിർമ്മിച്ചത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം പ്രൊഡക്ഷൻ കമ്പനിയാണ്. ആന്റണി വർഗീസാണ് നായക കഥാപാത്രമായ വിൻസെന്റ് പെപ്പയെ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്ന വാർത്ത സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു. അബണ്ടൻഷ്യ ഫിലിംസിന്റെ ബാനറിൽ വിക്രം മൽഹോത്ര നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മധുമിതയാണ്. ആന്റണി വർഗീസിന്റെ നായകവേഷം കൈകാര്യം ചെയ്യുന്നത് കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് ആണ്.

സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഗോവയും പരിസര പ്രദേശങ്ങളുമായിരുന്നു പ്രധാന ലൊക്കേഷനുകൾ. സിനിമയുടെ ടൈറ്റിലും റിലീസ് തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

ആന്റണി വർഗീസ്, രേഷ്മ രാജൻ ,കിച്ചു തെല്ലസ്, ഉല്ലാസ് ജോസ് ചെമ്പൻ ,വിനീത് വിശ്വം, ബിറ്റോ ഡേവിസ് ,ടിറ്റോ വിൽസൺ ,ശരത് കുമാർ ,സിനോജ് വർഗീസ് എന്നിവരാണ് അങ്കമാലി ഡയറിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എറണാകുളം ജില്ലയിലെ അങ്കമാലിയിൽ യുവാക്കൾക്കിടയിൽ നടക്കുന്ന സംഘർഷങ്ങളാണ് സിനിമയുടെ പ്രമേയം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments