പ്രിയതമന് ആശംസയുമായി താരം ; കൈയ്യടിച്ച് സോഷ്യൽ മീഡിയ !

0

നിരവധി ആരാധകരുള്ള താരമാണ് ഭാവന. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ നിറഞ്ഞുനിന്നിരുന്ന താരം കഴിഞ്ഞ ഇടയ്ക്കാണ് വിവാഹിതയായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്നെ ആരാധകർക്കായി ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരമിപ്പോൾ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കന്നഡ നിർമ്മാതാവായ നവീനെയാണ് താരം വിവാഹം കഴിച്ചത്. ഇന്നിപ്പോൾ നവീനും ഒത്തുള്ള ഒരു ചിത്രമാണ് താരം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരിക്കുന്നത്. സത്യത്തിൽ ഇരുവരുടേയും ജീവിതത്തിലെ നല്ലൊരു മുഹൂർത്തമാണ് ചിത്രത്തിലൂടെ താരം പങ്കുവയ്ക്കുന്നത്.

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയ ആനിവേഴ്സറി ആഘോഷമാക്കുകയാണ് താരം ചിത്രം പങ്കുവച്ചുകൊണ്ട്. വിവാഹ നിശ്ചയ സമയത്ത് എടുത്ത ഒരു ചിത്രമാണ് താരത്തിന്റെതായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ” വിവാഹ നിശ്ചയ ആശംസകൾ ” എന്നാണ് താരം ചിത്രം പങ്കുവെച്ചുകൊണ്ട് കുറച്ചിരിക്കുന്നത്. തങ്ങളുടെ വിവാഹനിശ്ചയ മുഹൂർത്തത്തെ ഒന്നുകൂടി ഓർമ്മപ്പെടുത്തുകയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്. നിരവധി ആളുകളാണ് ഇതിനോടകംതന്നെ ചിത്രങ്ങൾ കണ്ടിരിക്കുന്നത്. നിരവധി കമന്റുകൾ ചിത്രത്തിനു താഴെയായി വന്നുകഴിഞ്ഞു. താരത്തിന് ആശംസയുമായാണ് പലരും എത്തിയിരിക്കുന്നത്.

വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ഭാവന. എന്നാൽ കന്നഡ സിനിമയിൽ തിരിച്ചുവരവിനുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു. എന്നാൽ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഇതുവരെയും ഒരു വിവരങ്ങളും പുറത്ത് വന്നിട്ടില്ല. തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിന്ന സമയത്തായിരുന്നു ഭാവനയുടെ വിവാഹം നടന്നത്. കുറച്ചുനാള് ഭാവന സിനിമാലോകത്തുനിന്നും വിട്ടുനിന്നത് ആരാധകരെ വിഷമിപ്പിച്ചു എങ്കിലും, ഇപ്പോഴുള്ള താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കാൻ ഇരിക്കുകയാണ് ആരാധകർ ഒന്നടങ്കം. താരത്തിന്റെ പുതിയ വിശേഷങ്ങളും മേക്കോവറുകളും വർക്കൗട്ട് ചിത്രങ്ങളും എല്ലാം ആരാധകരുമായി സമൂഹ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുവാൻ താരം ശ്രമിക്കാറുണ്ട്. ഇന്നിപ്പോൾ താരത്തിന് വിവാഹ നിശ്ചയ ആനിവേഴ്സറി ആഘോഷമാക്കുകയാണ് ആരാധകർ ഒന്നടങ്കം.