ഹപ്പുവിനൊപ്പം ഹണിമൂൺ യാത്രയ്‌ക്കൊരുങ്ങി ശിവാജ്ഞലി !

0

പ്രേക്ഷകരെ കൈയ്യിലെടുത്ത സാന്ത്വനം സീരിയൽ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. നിരവധി ആരാധകരാണ് ഉഇതിനോടകം തന്നെ സാന്ത്വനം സീരിയലിനു ഉള്ളത്. ഇന്നിപ്പോൾ സാന്ത്വനത്തിലെ അടുത്ത എപ്പിസോഡ് ക്ലിപ്പ് ആണ് വൈറൽ ആയിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ജലിയ്ക്കൊപ്പം കോളേജിലേക്ക് വരുവാൻ ശിവനോട് അഞ്ജലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യം സമ്മതം മൂളിയ ശിവൻ അഞ്ജലി മുന്നോട്ട് വെച്ച ഡിമാന്റുകൾ കേട്ട് ആ തീരുമാനം മാറ്റുകയായിരുന്നു. എന്നാൽ ബാലൻ ശിവനെ നിർബന്ധിച്ച് അഞ്ജലിയ്ക്കൊപ്പം പറഞ്ഞയക്കുവാൻ ശ്രമിയ്ക്കുകയായിരുന്നു.

എന്നാൽ ബാലന്റെ വാക്കുകൾക്ക് വില കൊടുക്കാതെ ശിവൻ അഞ്ജലിയ്ക്കൊപ്പം പോകാതിരുന്നത് ബാലനിൽ വലിയ രീതിയിലുള്ള രോഷമാണ് ഉണ്ടാക്കിയത്. ആ ദേഷ്യം ബാലൻ ശിവനുമേൽ തീർക്കുകയും ചെയ്തു. അവസാനം ആറ് മാസത്തെ കാലാവധിയാണ് ശിവന് ബാലൻ നല്കിയിരിയ്ക്കുന്നത്. ആറ് മാസത്തിനുള്ളിൽ അഞ്ജലിയുമായുള്ള എല്ലാ പ്രശ്നങ്ങളും ഒത്തുതീർപ്പാക്കാനാണെന്നു അവസാന താക്കീത് നല്കിയിരിയ്ക്കുകയാണ് ബാലൻ. എന്നാൽ അഞ്ജലിയ്ക്ക് മുന്നിലേയ്ക്ക് എത്തിയ ശിവൻ തനിയ്ക്ക് പറയുവാനുള്ളതെല്ലാം പറയുകയായിരുന്നു. ശിവൻെറ സംസാരത്തിൽ ഒന്നും പറയുവാൻ സാധിയ്ക്കാതെ കണ്ണീർ പൊഴിയ്ക്കുവാൻ മാത്രമേ അഞ്ജലിയ്ക്ക് സാധിച്ചിരുന്നുള്ളു.

എന്നാൽ പ്രേക്ഷകർക്ക് സന്തോഷം തരുന്ന ഒരു സംഭവം കൂടി ഇതിനോടൊപ്പം സാന്ത്വനം വീട്ടിൽ നടന്നിരുന്നു. ഹരിയ്ക്കും അപർണയ്ക്കും ഒപ്പം തന്നെ അഞ്ജലിയും ശിവനും ഹണിമൂണിന് പോകണം എന്ന് ബാലൻ പറഞ്ഞിരിയ്ക്കുകയാണ്. ഇരു കൂട്ടരും ഒരുമിച്ചാണ് വിവാഹിതരായത്, അതുകൊണ്ട് തന്നെ ഒരാൾ മാത്രമായി ഹണിമൂണിന് പോകേണ്ട എന്നാണ് ബാലന്റെ തീരുമാനം. എന്നാൽ ഈ തീരുമാനത്തോട് എന്ത് പറയണം എന്നറിയാതെ ഇരിയ്ക്കുകയാണ് ശിവൻ. എന്നാൽ അഞ്ജലിയ്ക്ക് ആ തീരുമാനത്തോട് എതിർപ്പുള്ളതായി തോന്നുന്നില്ല. കാരണം, ശിവന്റെ ഇഷ്ടങ്ങളെല്ലാം തനിയ്ക്കും ഇഷ്ടമാണെന്നും, ശിവൻ എങ്ങനെ ആണോ ഉള്ളത് അങ്ങനെ ശിവനെ ഇഷ്ടപ്പെടാൻ താനും തയ്യാറാണെന്നും അഞ്ജലി ശിവനോട് പറയാതെ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് ഇനി ശിവാജ്ഞലിയുടെ യാത്രയ്ക്കായുള്ള കാത്തിരിപ്പിലാണ് സാന്ത്വനം പ്രേക്ഷകർ.