ട്രോളുത്സവത്തിന് തിരി കൊളുത്തി പിഷാരടി; ഏറ്റെടുത്ത് ആരാധകർ !

0

നിരവധി ആരാധകരുള്ള ഒരു താരമാണ് രമേശ് പിഷാരടി. പലപ്പോഴും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വൈറൽ ആകാറുമുണ്ട്. ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊപ്പം താരം പങ്കുവെയ്ക്കുന്ന അടിക്കുറിപ്പുകളാണ് പലപ്പോഴും വൈറൽ ആകാറുള്ളത്. ഏതൊരാളിന്റെയും പിടിച്ചിരുത്താത്തക്ക രീതിയിലുള്ള അടിക്കുറിപ്പുകൾ നൽകുവാൻ പിഷാരടിയ്ക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. പലരും അതുകൊണ്ട് തന്നെ ആ ക്യാപ്ഷൻ വായിക്കുന്നതിനു വേണ്ടി മാത്രം പോസ്റ്റ് കയറി നോക്കാറുമുണ്ട്.

ഇന്നിപ്പോൾ പിഷാരടി തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിയ്ക്കുന്നത്. “ആ ലുക്ക് നോക്കു, ഇക്ക ” എന്നായിരുന്നു താരം ചിത്രത്തിന് താഴെയായി കുറിച്ചത്. ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ആവുകയായിരുന്നു. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിനുതാഴെയായി എത്തിയത്. എന്നാൽ ഇപ്പോൾ പിഷാരടിയുടെ ചിത്രത്തിന് താഴെയായി എത്തിയ കമന്റ് ആണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. പിഷുവും മമ്മൂക്കയും വീണ്ടും ഒരുമിയ്ക്കാൻ പോകുകയാണ്, അടുത്ത ചിത്രം ഉടൻ തന്നെ എതാൻ പോകുകയാണ് എന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്.

ഗാനഗന്ധർവനു ശേഷം അടുത്തത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ആണ് ഈ ഒരു ചിത്രം നൽകുന്നത്. എന്നാൽ കൊച്ചിയിലെ കൊതുകിനെ കുറിച്ചും കമന്റുകൾ ഉണ്ട്. കാരണം ചിത്രത്തിൽ മൊസ്കിറ്റോ ബാറ്റും കാണാനുണ്ട്. അതുകൊണ്ട് കൊച്ചിയിൽ കൊതുക് കൂടുതലാണെന്നും അതിനാലാണ് ബാറ്റ് അടുത്ത് തന്നെ വെച്ചിരിയ്ക്കുന്നത് എന്നുമാണ് മറ്റ് കമന്റുകൾ. ഒപ്പം തന്നെ ചിത്രത്തിൽ പിഷുവിന്റെ ഫോൺ ക്യാമറ ഓൺ ആയി ഇരിയ്ക്കുന്നതിനാൽ തന്നെ പിഷുവിന്റെ ഫോൺ ക്യാമറയെ ട്രോളിയും ആരാധകർ എത്തിയിട്ടുണ്ട്. ഒപ്പം തന്നെ മമ്മൂക്കയുടെ ലുക്കിനെ കുറിച്ചും ചർച്ചകൾ നടന്നിട്ടുണ്ട്.