Social Media

അനിയന്മാർക്കൊപ്പം ദേവിയേടത്തി ചെയ്തത് എന്താണെന്ന് അറിയുമോ ?

നിരവധി ആരാധകരുള്ള ഒരു പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. മറ്റു പരമ്പരകളെ അപേക്ഷിച്ച് പ്രേക്ഷകപ്രീതി ഏരിയ ഒരു സീരിയൽ കൂടിയാണ് സാന്ത്വനം. ഏതു പ്രായക്കാർക്കും ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങളും കഥാ സന്ദർഭം ആണ് സാന്ത്വനത്തിന് ഉള്ളത് എന്നത് സാന്ത്വനത്തെ മറ്റ് സീരിയലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

അതുകൊണ്ടു സീരിയലിന് എന്നത് പോലെ തന്നെ സീരിയലിലെ കഥാപാത്രങ്ങൾക്കും ആരാധകരേറെയാണ്. പല കഥാപാത്രങ്ങളുമായി ഫാൻ പേജുകൾ വരെ ഇപ്പോൾ ഉണ്ട്. ഈ സീരിയൽ താരങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ സജീവമാണ്. അതുകൊണ്ടുതന്നെ ഇവർ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ആരാധകർ വലിയ പിന്തുണയാണ് നൽകാറുള്ളത്.

അത്തരത്തിൽ ഇന്നിപ്പോൾ സാന്ത്വനം സീരിയലിലെ ശിവനായി അഭിനയിക്കുന്ന സജിൻ സമൂഹ മാധ്യമങ്ങൾ വഴി പങ്കു വച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. സീരിയലിൽ ഏടത്തിയമ്മയെ ആയി അഭിനയിക്കുന്ന ശ്രീദേവിയ്ക്കും അനിയനായ കണ്ണനുമൊപ്പവമുള്ള ഒരു സെൽഫി ആണ് ഇപ്പോൾ സജിൻ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരിക്കുന്നത്. ചിപ്പി യാണ് ചിത്രമെടുക്കുന്നത്. അനിയന്മാർക്ക് ഒപ്പം ഏടത്തിയമ്മയുടെ സെൽഫി എന്ന രീതിയിലാണ് ചിത്രം വൈറലായി കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഈ ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി കമന്റുകൾ ചിത്രത്തിനു താഴെയായി എത്തിയിട്ടുണ്ട്.

വലിയ ഇടത്തേക്കും അനിയന്മാർക്കും നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ തന്നെയുള്ളത്. അങ്ങനെയുള്ളപ്പോൾ ഇവർ ഒരുമിച്ചുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ എത്തിയാൽ ഉള്ള അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ആരാധകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും അത് ഏറ്റെടുക്കുകയും ചെയ്യും. അതുതന്നെയാണ് ഇപ്പോൾ ഇവിടെ നടന്നിരിക്കുന്നത്. സാന്ത്വനത്തിൽ എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു കഥാപാത്രമാണ് ശ്രീദേവിയുടെത്.

മൂന്ന് കുഞ്ഞ് അനിയന്മാരുടെ ഏടത്തിയമ്മയെ ആയി വന്ന് അമ്മയുടെ സ്നേഹം നൽകി അവരെ നോക്കുന്ന അവരുടെയെല്ലാം സ്വന്തം ദേവിയേടത്തി. സീരിയലിലെ മുഖ്യ കഥാപാത്രവും ചിപ്പി തന്നെയാണ്. എപ്പോഴും കുറുമ്പും ആയി എത്തുന്ന കണ്ണനും ആരാധകരേറെയാണ്. ശിവന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ശിവാജ്ഞലിയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ശിവാനിയുടെ രംഗങ്ങൾ കാണുന്നതിനു വേണ്ടി മാത്രം സാന്ത്വനം സീരിയൽ കാണുന്നവരുമുണ്ട്. എന്തായാലും ഇപ്പോൾ ഏടത്തിയമ്മയുടെ യും അനിയന്മാരുടെ യും ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top