ബുംറയുടെ വധുവിനെ കണ്ടെത്തി ; ബുംറ വിവാഹം കഴിയ്ക്കാൻ പോകുന്നത് മിസ് ഇന്ത്യ ഫൈനലിസ്റ്റിനെ !

0

നിരവധി ആരാധകരുള്ള ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ജസ്പ്രീത് ബുംറ. കഴിഞ്ഞ കുറച്ചു നാളുകളായി ബുംറയുടെ വിവാഹമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. കാരണം മലയാളികളുടെ പ്രിയ നായിക അനുപമ പരമേശ്വരനും ബുറയും തമ്മിൽ അടുപ്പത്തിൽ ആണെന്നും ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുകയാണെന്നും തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യാൻ ആരംഭിച്ചതിനു ശേഷം ആണ് ഇത്തരം വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇന്നിപ്പോൾ ഇംഗ്ലണ്ട് മായുള്ള മത്സരത്തിൽ നിന്നും ബുംറ വിട്ടുനിൽക്കുന്നത് വിവാഹിതനാകുന്ന അതിനുവേണ്ടിയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. അനുപമ പരമേശ്വരൻ രാജ്ഘട്ടിലേയ്ക്ക് പോയതും ഇരുവരും തമ്മിലുള്ള വിവാഹത്തെ ആണ് സൂചിപ്പിക്കുന്നത്.

എന്നാൽ ശരിക്കും ബുംറ ഇപ്പോൾ ഇംഗ്ലണ്ടിൽ മായുള്ള മത്സരത്തിൽ നിന്നും വിട്ടു നിൽക്കുന്നത് വിവാഹിതനാകുന്ന അതിനുവേണ്ടി തന്നെയാണോ എന്നതാണ് ഇപ്പോൾ ആരാധകർക്കിടയിൽ നിന്നുമുയരുന്ന സംശയം. എന്നാൽ അങ്ങനെയാണ് എങ്കിൽ ബുംറ ആരെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്നതും വിഷയമാണ്. അനുപമ പരമേശ്വരനെ തന്നെയാണോ എന്നുള്ളതാണ് ചോദ്യം. എന്നാൽ ഭൂമിയുടെ വിവാഹവുമായി ഉയർന്ന കേൾക്കുന്ന മറ്റൊരു പേരാണ് സഞ്ജനയുടെത്. ആരാണ് സഞ്ജന എന്നല്ലേ.

സഞ്ജന ഗണേശൻ. സ്റ്റാർ സ്പോർട്സിലെ പ്രധാന അവതാരികമാരിൽ ഒരാളാണ് സഞ്ജന. ഐപിഎൽ, ക്രിക്കറ്റ് ലോകകപ്പ്, പ്രോ ബാഡ്മിൻറൺ ലീഗ് തുടങ്ങിയ സുപ്രധാന പരിപാടികൾ സ്റ്റാർ സ്പോർട്സിനായി സഞ്ജന അവതരിപ്പിച്ചിട്ടുണ്ട്. അവതാരികയെന്നതിനപ്പുറം മോഡൽ കൂടിയാണ് സഞ്ജന. 2014 ൽ മിസ് ഇന്ത്യ ഫൈനലിസ്റ്റ് കൂടിയായിരുന്നു സഞ്ജന. മഹാരാഷ്ട്ര സ്വദേശിനിയായ സഞ്ജനയുടെ പേരാണ് ഇപ്പോൾ ബുംറയുടെ പേരുമായി ചേർത്തുവെച്ച് വായിക്കുന്നത്. എന്തുതന്നെ ആണെങ്കിലും ബുമ്രയുടെ വിവാഹം ആണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

ബുംറ ആരെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് അറിയാനായി കാത്തിരിക്കുകയാണ് ഭൂമിയുടെ ആരാധകരും ക്രിക്കറ്റ് പ്രേമികളും ഒന്നടങ്കം. അനുപമ യാണോ വധു എന്നറിയാനുള്ള ആകാംക്ഷയിൽ മലയാളികളും കാത്തിരിക്കുന്നു. എന്നാൽ ഇപ്പോഴും അതെല്ലാം ദുരൂഹമായി തന്നെ നിൽക്കുകയാണ്. ക്രിക്കറ്റ് താരങ്ങളെല്ലാം വിവാഹിതരായി കൊണ്ടിരിക്കുന്ന ഈ വേളയിൽ ബുംറയുടെ വിവാഹം വലിയ ഒരു ഓളം തന്നെയാകും സൃഷ്ടിക്കുക എന്ന കാര്യം ഉറപ്പാണ്.