ബിഗ് ബോസ്സിലെ ലാലേട്ടന്റെ ഷൗട്ടിങ് നാടകമോ ? വീഡിയോ കാണാം !

0

പ്രേക്ഷക പ്രീതി നേടി മുന്നേറികൊണ്ടിരിയ്ക്കുന്ന ഒരു പരിപാടിയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസൺ 3 . എന്നാൽ ആദ്യ സീസണുകളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ മൂന്നാം സീസൺ വളരെയധികം വത്യസ്തതകൾ പുലർത്തുന്ന ഒന്നാണ്. കാരണം പരിചിതമല്ലാത്ത മുഖങ്ങൾ ആണ് ബിഗ് ബോസ് മലയാളം സീസൺ 3 ൽ അധികവും. അതുകൊണ്ട് തന്നെ ബിഗ് ബോസ്സിന്റെ തുടക്കത്തിൽ തന്നെ ആർക്കൊപ്പം നിൽക്കും എന്നുള്ളത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്.

ഇന്നിപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 3 യെ കുറിച്ച് ജനങ്ങൾ പറയുന്നത് മൂന്നാം സീസൺ മറ്റ് രണ്ടു സീസോണുകളുടെ അത്രയും തരംഗം സൃഷ്ടിച്ചിട്ടില്ല എന്നതാണ്. കാരണം ആദ്യ രണ്ടു സീസണുകളിലും സുപരിചിതമായ മുഖങ്ങൾ ആയിരുന്നു ഉള്ളത്. എന്നാൽ ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ. ഒപ്പം തന്നെ ഇത്തവണത്തെ ലാലേട്ടന്റെ അവതരണവും കാര്യങ്ങളിൽ ഇടപെടുന്ന രീതിയും ആളുകളെ ആകർഷിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ ലാലേട്ടന്റെ ഈ പെരുമാറ്റം പ്രോഗ്രാമിന് ജനശ്രദ്ധ കിട്ടുന്നതിനുള്ള ഒരു നാടകമാണോ എന്ന സംശയവും ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഡിംപലും മണിക്കുട്ടനും നോബിയുമാണ് ജനങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥികൾ. കൂടുതൽ ആളുകളും സായി വിഷ്ണുവിനെയും ഫിറോസ് ഖാനെയുമാണ് വെറുക്കുന്നത്.

ഡിംപൽ അല്ലെങ്കിൽ നോബി , ഇവരിൽ ഒരാൾ വിജയിക്കണം എന്ന ആഗ്രഹവും പലരും പങ്കുവെച്ചു . മണിക്കുട്ടൻ ഫൈനലിൽ എത്തും, എന്നാൽ കപ്പ് ലഭിയ്ക്കില്ല എന്ന അഭിപ്രായമാണ് ജനങ്ങൾക്ക് ഉള്ളത്. ഡിംപൽ യാഥാർത്ഥമായാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ നിൽക്കുന്നത് എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. എന്നാൽ ബിഗ് ബോസ് ഇത്തവണ നൽകുന്ന ടാസ്ക്കുകൾ എല്ലാം ചെറിയ തരത്തിൽ ഉള്ളതാണെന്നും , കുറച്ചുകൂടി നല്ല ടാസ്ക്കുകൾ നൽകണം എന്നുമാണ് ജനപക്ഷം.