ഷഫ്‌നയെ കുറിച്ച് ശിവന്റെ അഞ്ജലി പറഞ്ഞത് കേട്ടോ ? മൂക്കത്ത് വിരൾ വെച്ച് ആരാധകർ !

0

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന് നിരവധി ആരാധകരാണുള്ളത്. പ്രത്യേകിച്ചും ശിവാജ്ഞലിയ്ക്ക്. ശിവന്റെയും അഞ്ജലിയുടെയും വഴക്കും പ്രണയവും എല്ലാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി സിനിമകളിൽ ബാല താരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗോപിക അനിൽ ആണ് സാന്ത്വനം സീരിയലിൽ അഞ്ജലിയായി എത്തിയിരിയ്ക്കുന്നത്. ബാലേട്ടൻ എന്ന സിനിമയിൽ ലാലേട്ടന്റെ മകളായി എത്തിയ താരം ഇന്ന് മിനിസ്‌ക്രീനിൽ നിരവധി ആരാധകരെ സ്വന്തമാക്കി മുന്നേറുകയാണ്. മലയാളികളുടെ എല്ലാം പ്രിയതാരം ഷഫ്‌നയുടെ ഭർത്താവാണ് ശിവനായി എത്തിയ സജിൻ.

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ഷഫ്‌ന. ഒരുപാട് പ്രയത്നത്തിന് ഒടുവിലായി ആയിരുന്നു സജിൻ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് എത്തിയത്. എന്നാൽ സജിൻ ഇതാദ്യമായാണ് അഭിനയിക്കുന്നത് എന്ന് ആരും പറയില്ല. ഇന്നിപ്പോൾ ഗോപിക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ഒരു വീഡിയോ ആണ് വൈറൽ ആയിരിയ്ക്കുന്നത്. ഷഫ്നയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് അത്. സാജിന്റെ റിയൽ ഭാര്യയും റീൽ ഭാര്യയും ഒരുമിച്ച് ഒരു ഫ്രെയിമിൽ എത്തിയിരിയ്ക്കുകയാണ്. ഷഫ്‌നയെ എടുത്ത് പോകുകയാണ് ചിത്രത്തിൽ ഗോപിക. “ഞങ്ങളുടെ ജീൻസാണോ സൗഹൃദമാണോ കൂടുതൽ ടൈറ്റായിട്ടുള്ളത് എന്ന് എനിയ്ക്ക് അറിയില്ല ” എന്നാണ് ചിത്രത്തിന് ഗോപിക നല്കിയിരിയ്ക്കുന്ന അടിക്കുറിപ്പ് .

നിരവധി ആരാധകരാണ് ഇതിനോടകം തന്നെ ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. ഷഫ്നയ്ക്കും, അഞ്ജലിയ്ക്കും നിരവധി ആരാധകരാണ് ഉള്ളത് .അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ചുള്ള ചിത്രം രണ്ട് ആരാധകരും ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതിനു മുൻപും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ചിലപ്പോഴൊക്കെ സജിനും ഇരുവർക്കും ഒപ്പം ഉണ്ടാകാറുണ്ട്.