ബിഗ് ബോസ്സിലെ വാക്കുതർക്കത്തിൽ മണിക്കുട്ടൻ ആർക്കൊപ്പം ?

0

വാക്കുതർക്കങ്ങൾ മുറുകിക്കൊണ്ടിരിയ്ക്കുകയാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ. ഇപ്പോൾ മജ്‌സിയ ഭാനുവും ഋതു മന്ത്രയും തമ്മിലാണ് വാക്കുതർക്കം ഉണ്ടായിരിയ്ക്കുന്നത്. അതിനുള്ള കാരണമായി മാറിയതോ ബിഗ് ബോസ്സിനുള്ളിൽ ജോലികൾ ചെയ്യുന്നതിലെ തർക്കവും. വസ്ത്രങ്ങൾ തേച്ചുകൊണ്ടിരിയ്ക്കുകയായിരുന്ന ഭാനു ഡിംപലിനോടായി താൻ തല കുളിച്ച് ഉണക്കി തോർത്തിയിട്ട് ദിവസങ്ങൾ ആയി എന്ന് പറയുന്ന കാര്യമാണ് വാക്കു തർക്കത്തിൽ കലാശിച്ചത്. ഋതു ഡ്യൂട്ടികൾ ചെയ്യുവാൻ മടിയ്ക്കുന്നതായും താൻ തന്റെ ജോലികൾ എല്ലാം കൃത്യമായി ചെയ്യുകയും മറ്റുള്ളവരുടെ ഡ്യൂട്ടികൾ പോലും താൻ ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നതായും താരം പഫ്‌റയുന്നുണ്ട്.

മജ്‌സിയയുടെ ഈ വാക്കുകൾ കേട്ടുകൊണ്ട് വന്ന ഋതു തിരിച്ച് പറയുകയും. മജ്‌സിയയ്ക്ക് കുളിയ്ക്കുന്നതിനു വേണ്ടിയാണു താൻ നേരത്തെ കുളിച്ച് വന്നതെന്നും ഋതു പറയുന്നു. എന്നാൽ ഇതൊന്നും തന്നെയും ശ്രദ്ധിയ്ക്കുവാൻ മജ്‌സിയ തയ്യാറാകുകയായിരുന്നില്ല. മജ്‌സിയയിൽ നിന്നും ഇത്തരത്തിൽ ഒരു അവസ്ഥ പ്രേക്ഷകർ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇനി ഇരുവരും തമ്മിലുള്ള തർക്കം എവിടെ ചെന്നവസാനിയ്ക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ ഒന്നടങ്കം. എന്നാൽ ഇതിനിടയിൽ മജ്‌സിയയുടെയും ഋതുവിന്റെയും വഴക്കിനിടയിലേയ്ക്ക് ഫിറോസ് ഖാൻ കയറി വരികയായിരുന്നു. ആവശ്യമില്ലാതെ ഏതൊരു വാക്കുതർക്കത്തിനും ഇടയിലേക്ക് കടന്നു വരികയാണ് ഫിറോസ് ഇപ്പോൾ. ഇത് ആരാധകർക്കിടയിലും മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.

ആരാധകർ ഒന്നടങ്കം ഫിറോസിന്റെ ഈ പ്രവണതയോട് വിയോജിപ്പ് പ്രകടിപ്പിയ്ക്കുകയാണ്. എന്നാൽ ആരാധകർ ഒന്നടങ്കം ഉറ്റുനോക്കുന്നത് മണിക്കുട്ടൻ ഈ ഒരു പ്രശ്നത്തിൽ ആരുടെ കൂടെ നിൽക്കും എന്നറിയുവാൻ വേണ്ടിയാണ്. കാരണം, മണിക്കുട്ടൻ ഇതുവരെയും സത്യസന്ധമായി ന്യായമായാണ് പെരുമാറിയിട്ടുള്ളത്, അതുകൊണ്ട് തന്നെ മജ്‌സിയയുടെ കൂടിയാകും നിൽക്കേണ്ടത്. എന്നാൽ ഋതു മണിക്കുട്ടന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്. ഒപ്പം തന്നെ മണിക്കുട്ടന്റെ അപ്സരസും, അങ്ങനെ ഉള്ളപ്പോൾ മണിക്കുട്ടന്റെ പ്രതികരണം അറിയുവാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം .