ശിവനെ ഭർത്താവായി അംഗീകരിച്ച് അഞ്ജു ; അപ്പുവിന് സർപ്രൈസുമായി ബാലൻ !

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിനു ഇത്രയേറെ ആരാധക പിന്തുണ ഉണ്ടാകാനുള്ള കാരണം സീരിയലിന്റെ വത്യസ്തതയും, കഥാപാത്രങ്ങളുടെ ആവിഷ്കരണവും തന്നെയാണ്. പൊതുവെ വീട്ടമ്മമാരുടെ കുത്തകയായ ടെലിവിഷൻ സീരിയലുകൾ ഇപ്പോൾ യുവാക്കളും ഏറ്റെടുത്തിരിയ്ക്കുകയാണ്. പ്രത്യേകിച്ച് സാന്ത്വനം സീരിയൽ. കാരണം സാന്ത്വനം സീരിയൽ ഏത് പ്രായക്കാരെയും ആകർഷിയ്ക്കത്തക്കതാരത്തിലാണ്‌ സംവിധാനം ചെയ്തിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ സീരിയലിനു ആരാധകരും കൂടുതലാണ്. ഇന്നിപ്പോൾ ഓരോ ദിവസവും എന്താണ് സാന്ത്വനം വീട്ടിനുള്ളിൽ നടക്കുന്നത് എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംഷ കൂടി കൂടി വരികയാണ്.

ഇപ്പോൾ കഴിഞ്ഞ അടിവശം സാന്ത്വനം വീട്ടിനുള്ളിൽ നടക്കുന്ന ചില കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ പ്രധാന ചർച്ചവിഷയം. കാരണം സാന്ത്വനം വീടിനുള്ളിൽ രണ്ട് മരുമക്കളും തമ്മിൽ അയ്യപ്പനും കോശിയും എന്ന പോലെ തമ്മിൽ തല്ല് തുടങ്ങിയിരിയ്ക്കുകയാണ്. എന്നാൽ ആ തമ്മിൽ തള്ളിലും നർമ്മത്തിന്റെ മേമ്പൊടി കാണുവാൻ സാധിയ്ക്കുന്നുണ്ട്. ഇന്നിപ്പോൾ അടുത്ത ദിവസത്തെ സാന്ത്വനം സീരിയലിന്റെ എപ്പിസോഡ് ആണ് വിരൽ ആയിരിയ്ക്കുന്നത്. അഞ്ജലിയോട് ശിവന്റെ അമ്മ സന്ധ്യാദീപം കൊളുത്താൻ പറയുകയും, അഞ്ജലി അതിനായി പൂജാമുറിയിലേയ്ക്ക് പോയി എല്ലാം ശെരിയാക്കി വയ്ക്കുകയൂം ചെയ്തു. എന്നാൽ തിരികെ ദീപവുമായി വരുന്നത് അപർണ ആണെന്ന് മാത്രം. അപർണ വിളക്കുമായി വരുന്നത് കണ്ട കണ്ണനും അമ്മയും ഞെട്ടിപോകുകയായിരുന്നു. എന്നാൽ ഇത് കണ്ടുകൊണ്ട് വന്ന ശ്രീദേവി വളരെയധികം സന്തോഷിയ്ക്കുകയായിരുന്നു.

അടുക്കളയിൽ എത്തിയ ശ്രീദേവിയ്ക്ക് മുന്പുണ്ടായതിലും അതികം സന്തോഷമായിരുന്നു ഉണ്ടായത്. കാരണം അഞ്ജലി സംസാരത്തിനിടയിൽ എന്റെ ഭർത്താവ് എന്ന് പറയുകയുണ്ടായി. ശിവനെ അഞ്ജലി ഭർത്താവായി അംഗീകരിച്ച് തുടങ്ങി എന്നറിഞ്ഞത് ശ്രീദേവിയ്ക്ക് വലിയ ഒരു സന്തോഷ വാർത്ത ആയിരുന്നു. എന്നാൽ കൃഷ്ണ സ്റ്റോഴ്സിൽ നിന്നും തിരികെ വീട്ടിൽ എത്തിയ ബാലൻ അപര്ണയ്ക്കും ഹരിയ്ക്കും ഒരു സർപ്രൈസുമായാണ് എത്തിയത്. ഇരുവരോടും എവിടേയ്ക്ക് എങ്കിലും യാത്ര പോയിട്ട് വരുവാനുള്ള അനുവാദമായിരുന്നു ബാലൻ കൊടുത്തത്. ഈ വാർത്ത അപർണയ്ക്ക് വളരെയധികം സന്തോഷമായിരുന്നു നൽകിയത്. എന്നാൽ ഹരിയുടെ മുഖത്ത് അത്തരം സന്തോഷങ്ങൾ ഒന്നും തന്നെ കാണാൻ ഇല്ലായിരുന്നു. ഇനി എന്താകും സാന്ത്വനം വീട്ടിലെ കാഴ്ചകൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകരും.