HomeCurrent Affairsസ്വയം വിവാഹം കഴിക്കാനൊരുങ്ങി ഗുജറാത്ത് സ്വദേശിനി; ജൂണ്‍ പത്തിന് വിവാഹം, ഇന്ത്യയില്‍ ആദ്യം

സ്വയം വിവാഹം കഴിക്കാനൊരുങ്ങി ഗുജറാത്ത് സ്വദേശിനി; ജൂണ്‍ പത്തിന് വിവാഹം, ഇന്ത്യയില്‍ ആദ്യം

സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി. ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദുവാണ് സ്വയം വിവാഹിതയാവാനൊരുങ്ങുന്നത്. ജൂണ്‍ 11നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്.

സ്വയം വിവാഹിതയാകുന്നതിന് സോളോഗമി എന്നാണ് പറയുന്നത്. വിദേശത്ത് ഇത് നടക്കാറുണ്ടെങ്കിലും ഇന്ത്യയിലെ ആദ്യത്തെ സോളോഗമിയാണ് ജൂണ്‍ 11നു നടക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഒരു വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഇതിലുണ്ടാവും. വിവാഹം കഴിക്കാന്‍ ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ഒരു വധു ആവാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് സ്വയം വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചുവെന്നാണ് ക്ഷമ ബിന്ദു പറയുന്നത്.

സ്വയം വിവാഹം കഴിക്കുക എന്നാല്‍ നിങ്ങള്‍ക്കായി നിങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കുക എന്നതും സ്വയം സ്‌നേഹിക്കുക എന്നതുമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള ആള്‍ക്കാരെയാണ് ഓരോരുത്തരും വിവാഹം കഴിക്കുക. ഞാന്‍ എന്നെ സ്‌നേഹിക്കുന്നു.

അതുകൊണ്ട് ഞാന്‍ എന്നെ വിവാഹം കഴിക്കുന്നുവെന്നാണ് ക്ഷമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. വിവാഹ ശേഷം രണ്ട് ആഴ്ച ഗോവയില്‍ താന്‍ ഹണിമൂണിനും പോകുന്നുണ്ടെന്ന് ക്ഷമ പറഞ്ഞു.

ഇന്ത്യയില്‍ ഈ തരത്തില്‍ ഏതെങ്കിലും വിവാഹം നടന്നിട്ടുണ്ടോ എന്ന് ഞാന്‍ നോക്കിയിരുന്നു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. ചിലപ്പോ, ഞാന്‍ ആവാം ഇത് ചെയ്യുന്ന ആദ്യത്തെ ആള്‍ എന്നും ക്ഷമ പറഞ്ഞു.

 

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments