താൻ ആരാധിയ്ക്കുന്ന വ്യക്തിയെ കുറിച്ച് തുറന്നുപറഞ്ഞ് അനുക്കുട്ടി !

0

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഹാസ്യ പരിപാടിയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അനുമോൾ. അനുവിന്റെ മണ്ടത്തരങ്ങളും, കുസൃതിയും ഡാൻസുമെല്ലാം ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തതാണ്. നിരവധി ആരാധകർ ഉള്ള താരം സമൂഹമന്ധ്യമങ്ങളിലും സജീവമാണ്. ആൺകുട്ടി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം അതുകൊണ്ട് തന്നെ വൈറൽ ആകാറുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ ആനക്കുട്ടി പങ്കുവെച്ചിരിയ്ക്കുന്ന ഒരു പോസ്റ്റാണ് വൈറൽ ആയിരിയ്ക്കുന്നത്. മലയാളത്തിലെ യുവ നായക നടനായ ഉണ്ണി മുകുന്ദനോടൊപ്പമുള്ള ഒരു ചിത്രമാണ് ആണ് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിയ്ക്കുന്നത്.

” ഒരുപാട് സന്തോഷം തോന്നിയ നിമിഷം. കേരളത്തിലെ ഓരോ പെൺകുട്ടികളുടെയും ആരാധന പാത്രമായ മലയാള സിനിമയുടെ ചോക്ലേറ്റ് ബോയ് ഉണ്ണിമുകുന്ദൻ . എല്ലാ പെൺകുട്ടികളെ പോലെ ഞാനും ആരാധിക്കുന്ന ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ച മുഖം നമ്മുടെ സ്റ്റർമാജിക് ഷോയിൽ എന്റെ കണ്മുന്നിൽ എത്തിയ നിമിഷം, പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം , ഉണ്ണിയേട്ടനോടൊപ്പം സ്റ്റേജ് പങ്കിടാൻ കഴിഞ്ഞതിലേറെ ഒരു ഡാൻസ് ചെയ്യാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷിക്കുന്നു .ഒരു ഫാൻ ഗേൾ മൊമെന്റ് എന്ന് തന്നെ പറയാം .” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.

നിരവധി ആരാധകരാണ് ഇതിനോടകം തന്നെ ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ഇതിനോടകം തന്നെ ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. ചേട്ടനെ കല്യാണം ആലോചിയ്ക്കണോ എന്നയിരുന്നു അനു പങ്കുവെച്ച ചിത്രത്തിന് താഴെയായി ഒരു ആരാധകൻ കുറിച്ചത്. എന്തായാലും ചിത്രം വൈറൽ ആയി കഴിഞ്ഞു. സ്റ്റാർ മാജിക്കിന് പുറമെ നിരവധി മിനിസ്ക്രീൻ സീരിയലുകളിലും സിനിമയിലും തരാം അഭിനയിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ സ്റ്റർമാജിക്കിലെ പോലെ മണ്ടത്തരങ്ങൾ മാത്രം പറയുന്ന ഒരു വ്യക്തിയല്ല അനു. വ്യക്തമായ കാഴ്ചപ്പാടുകളും, അഭിപ്രായങ്ങളും ഉള്ള വ്യക്തിയാണ്.