‘പട്ടിയുമായിട്ടാ മോന്റെ കളി’ ; പിഷുവിനെ കടത്തിവെട്ടി ആരാധകൻ !

0

നിരവധി ആരാധകരുള്ള ഒരു താരമാണ് രമേശ് പിഷാരടി. ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുകൊണ്ട് ഏതൊരു അവസ്ഥയും കൈകാര്യം ചെയ്യുന്ന പിഷാരടി സ്റ്റേജ് ഷോകളിലൂടെയും കോമഡി പരിപാടികളിലൂടെയും അഭിനയത്തിലൂടെയുമെല്ലാം ശ്രദ്ധേയനായ വ്യക്തിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ പലപ്പോഴും ആളുകൾ നോക്കുന്നത് ക്യാപ്ഷൻ അറിയുന്നതിന് വേണ്ടി മാത്രമാണ്. കാരണം നർമ്മം ചാലിച്ച് ആരെയും ആകർഷിപ്പിയ്ക്കുന്ന തരത്തിലാണ് പിഷാരടി ക്യാപ്ഷനുകൾ ഇടുക. അഭിനയത്തിന് പുറമെ പഞ്ചവർണ തത്ത എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്കും പിഷാരടി ചുവട് വെച്ചിരിയ്ക്കുകയാണ്.

ഇന്നിപ്പോൾ താരം തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി പങ്കുവെച്ചിരിയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. “നായാട്ട്” എന്നാണ് വീഡിയോ പിഷാരടി നല്കിയിരിയ്ക്കുന്ന ക്യാപ്ഷൻ . നിരവധി ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയായി എത്തിയിട്ടുണ്ട്. ‘ സത്യം പറ ആഹ് ബോൾ സ്റ്റർമാജിക്കിൽ നിന്ന് അടിച്ചോണ്ടു വന്നതല്ലേ , പണിക്ക് പോകാതെ വീട്ടിൽ ഇരുന്ന് “നായാട്ട്” നടത്തി അവസാനം “ഭാര്യ_ആട്ടാതെ” നോക്കിക്കോ, പട്ടിയുമായിട്ട മോന്റെ കളി, ആട്ടി… അതിനാണോ നായാട്ട് എന്ന് പറയുന്നത്, മേനക ഗാന്ധി കാണണ്ടാ നല്ല ആട്ട് കിട്ടും, നര വന്നവന്റെ നായാട്ട് നരനായാട്ട്’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിയ്ക്കുന്നത്. തീർത്തും ഹാസ്യാത്മകമായ കമന്റുകൾ.

പിഷാരടിയുടെ എല്ലാ പോസ്റ്റുകൾക്കും ഇത്തരത്തിലുള്ള കമന്റുകളാണ് വരാറുള്ളത്. കാരണം, അത്രമാത്രം ഹാസ്യം ഉൾക്കൊള്ളിച്ചുകൊണ്ടാണ് താരം ഏതൊരു പോസ്റ്റും ഇടാറ്. അതുകൊണ്ട് തന്നെ താരത്തിന് ലഭിയ്ക്കുന്ന കമന്റുകളും അത്തരത്തിൽ ഉള്ളതാണ്. ഇനിയും ഇത്തരം പോസ്റ്റുകളാണ് പിഷാരടിയിൽ നിന്നും ആരാധകർ പ്രതീക്ഷിയ്ക്കുന്നത് .