എന്നാലും ബിഗ് ബോസിനെ കുറിച്ച് നോബി അങ്ങനെ പറഞ്ഞല്ലോ ; ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല !

0

നിരവധി ആരാധകരുള്ള ഒരു താരമാണ് നോബി മാർക്കോസ്. തന്റേതായ രീതിയിൽ ഹാസ്യം കൈകാര്യം ചെയ്ത് സ്റ്റേജ് ഷോകളിലൂടെയും ഹാസ്യ പരിപാടികളിലൂടെയും കയ്യടി നേടിയ താരം അഭിനയ രംഗത്തും സജീവമാണ്. ഇന്നിപ്പോൾ ബിഗ് ബോസ് ഹൗസിലെ ഒരു മത്സരാർത്ഥി കൂടിയാണ് നോബി. ബിഗ് ബോസ് മലയാളം സീസൺ 3 പ്രേക്ഷകർ എല്ലാം ആവേശത്തോടെ അക്ഷമരായി കാത്തിരുന്ന പരിപാടിയാണ്.

അതുകൊണ്ട് തന്നെ നിരവധി കാണികളാണ് ബിഗ് ബോസ് മലയാളം സീസൺ 3 യ്ക്കും ലഭിച്ചിരിയ്ക്കുന്നത്. ഇന്നിപ്പോൾ ബിഗ് ബോസ്സിന്റെ മൂന്നാം സീസണിൽ ആരാധക പിന്തുണ ഏറെയുള്ള ഒരു താരമാണ് നോബി മാർക്കോസ്. ഫ്ലവെഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചുകൊണ്ടിരുന്ന നോബിയ്ക്ക് ബിഗ് ബോസ് ഹൗസിലെ തന്റെ പ്രകടനത്തെ തുടർന്നും ആരാധകർ ഏറെയാണ്.

അസ്സലായി ബിഗ് ബോസ്സിൽ നോബി മത്സരിയ്ക്കുന്നുണ്ട്. ഓരോ തവണയും ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും മറ്റുള്ളവരെ വിഷമിപ്പിയ്ക്കാതെ നർമ്മം ചാലിച്ച് കൊണ്ട് ഓരോ കാര്യങ്ങൾ പറയുന്നതിനാൽ തന്നെ താൻ കൃത്യമായി കരുക്കൾ നീക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിയ്ക്കുന്നുമില്ല. ബിഗ് ബോസ് ഹൗസ് സീസൺ 3 ലെ ഫൈനൽ മത്സരാർഥികളിൽ പ്രേക്ഷകർ കാണാൻ ആഗ്രഹിയ്ക്കുന്ന ഒരു താരമാണ് നോബി.

ഇന്നിപ്പോൾ ബിഗ് ബോസ് ഹൗസിലെ മത്സരാര്ഥികളുടെയും പ്രേക്ഷകരുടെയും എടുത്ത് മാത്രം തഗ് പറഞ്ഞു ട്രോളുകളുമായുമൊക്കെ വന്ന നോബി ബിഗ് ബോസ്സിനെയും അങ് ട്രോളിയിരിയ്ക്കുകയാണ്. അനൂപ്, ഭാഗ്യ ലക്ഷ്മി, രമ്യ പണിക്കർ, മണിക്കുട്ടൻ എന്നിവർക്കൊപ്പം ഇരുന്നുകൊണ്ടാണ് ബിഗ് ബോസിനെ നോബി ട്രോളി കൊന്നിരിയ്ക്കുന്നത്. ഓരോ ടാസ്ക്കുകൾ നൽകി മത്സരാർത്ഥികളെ തമ്മിൽ തല്ലുണ്ടാക്കിപ്പിയ്ക്കുകയും ശേഷം അവിടെ ഒരു ആംബുലൻസുമായി ബോസ്സേട്ടൻ എത്തുമെന്നും തരത്തിൽ മുഷിപ്പുണ്ടാക്കാത്ത തരത്തിലാണ് നോബി ബിഗ് ബോസിനെ ട്രോളിയിരിയ്ക്കുന്നത്.

എന്തായാലും നോബിയുടെ ഈ ഒരു ട്രോൾ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുകയാണ്. നിരവധി കമന്റുകളും ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും നോബി പൊളിയാണ്. ഒരു വെടിയ്ക്കുള്ള മരുന്ന് കരുതികൊണ്ട് തന്നെയാണ് നോബി ബിഗ് ബോസ് ഹൗസിനുള്ളിലേയ്ക്ക് എത്തിയിരിക്കുന്നത് എന്ന കാര്യം ഉറപ്പ്.