HomeCurrent Affairsലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞു; ഏഴു പേര്‍ മരിച്ചു, മരിച്ചവരില്‍ മലയാളിയും

ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞു; ഏഴു പേര്‍ മരിച്ചു, മരിച്ചവരില്‍ മലയാളിയും

ന്യൂഡല്‍ഹി: ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വാര്‍ത്താ ഏജന്‍സി ആയ എഎന്‍ഐ ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഇന്ത്യ ചൈന അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്കു പോകും വഴിയാണ് സൈനീകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞത്. വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു.

 

26 ജവാന്‍മാര്‍ വാഹനത്തിലുണ്ടായിരുന്നു. ലഡാക്കിലെ തുര്‍തുക് സെക്ടറില്‍ നടന്ന അപകടത്തില്‍ മറ്റ് നിരവധി സൈനികര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ഒന്‍പതിനാണു സംഭവം.റോഡില്‍നിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു.

പരുക്കേറ്റവര്‍ക്കെല്ലാം വൈദ്യസഹായം നല്‍കുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിനായ വ്യോമസേനയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments