HomeCurrent Affairsജോജുവും ബിജു മേനോനും മികച്ച നടൻമാർ, രേവതി നടി, ദിലീഷ് പോത്തൻ മികച്ച സംവിധായകൻ

ജോജുവും ബിജു മേനോനും മികച്ച നടൻമാർ, രേവതി നടി, ദിലീഷ് പോത്തൻ മികച്ച സംവിധായകൻ

52 ആം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തൻ സ്വന്തമാക്കി. ജോജി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. കൃഷാന്ത് സംവിധാനം ചെയ്ത് ‘ആവാസവ്യൂഹമാണ് മികച്ച ചിത്രം. വിനീത് ശ്രീനിവാസന്റെ ഹൃദയം ജനപ്രിയ സിനിമയായും തെരഞ്ഞെടുത്തു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്

 

‘ആര്‍ക്കറിയാം’എന്ന ചിത്രത്തിന് ബിജു മേനോനും ‘നായാട്ട്’ എന്ന ചിത്രത്തിന് ജോജു ജോര്‍ജും ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന് രേവതി ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. കളയിലെ പ്രകടനത്തിന് മികച്ച സ്വാഭാവ നടനുള്ള പുരസ്കാരം സുമേഷ് മൂറും സ്വന്തമാക്കി.

മികച്ച രണ്ടാമത്തെ ചിത്രം -ചവിട്ട്, നിഷി ദ്ധോ, സ്വഭാവനടി – ഉണ്ണിമായ (ജോജി ), ജനപ്രിയ ചിത്രം – ഹൃദ്ദയം, നവാഗത സംവിധായകൻ കൃഷ്ണേന്ദു കലേഷ്, സംഗീത സംവിധായകൻ ഗാനങ്ങൾ ഹെഷം അബ്ദുൾ വഹാബ്, തിരക്കഥ – ശ്യാം പുഷ്കരൻ, ഛായാ ഗ്രാഹകൻ – മധു നീലകണ്ഠൻ, ഛായാ ഗ്രാഹകൻ – മധു നീലകണ്ഠൻ,.

RELATED ARTICLES
- Advertisment -

Most Popular

Recent Comments