ഗർഭകാലത്ത് ഈ സാഹസത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ ; ചോദ്യങ്ങൾക്കുള്ള താരത്തിന്റെ മറുപടി കലക്കി !

0

നിരവധി ആരാധകരുള്ള താര ദമ്പതികളാണ് ഗായകനും ഐഡിയ സ്റ്റാർ സിംഗർ ഫെയിമുമായ അരുൺ ഗോപനും അവതാരകയും അഭിനേത്രിയുമായ നിമ്മി അരുൺ ഗോപനും. ഏഷ്യാനെറ്റിലെ ഹിറ്റ് റിയാലിറ്റി ഷോകളിൽ ഒന്നായ ഐഡിയ സ്റ്റാർ സിംഗറിലെ ഏറ്റവും ജനപ്രിയനായ ഒരു മത്സരാര്ഥിയായിരുന്നു അരുൺ ഗോപൻ. പുഞ്ചിരിയോട് കൂടി ഒരു ഭാവ വത്യാസവും ഇല്ലാതെ ജഡ്ജസിന്റെ വായിൽ നിന്ന് ചീത്ത കേൾക്കുന്ന അരുൺ ഗോപനെ ആരും മറന്നു കാണില്ല. അരുണിന്റെ ആ നിൽപ്പ് തന്നെയാണ് നിമ്മിയെ അരുണിലേയ്ക്ക് അടുപ്പിച്ചതും. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇന്നിപ്പോൾ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരിയ്ക്കുകയാണ്.

ഗര്ഭകാലത്തെ ചിത്രങ്ങൾ എല്ലാം തന്നെ നിമ്മി സമൂഹമാധ്യമങ്ങൾ വഴി തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. നിരവധി ആരാധകനായിരുന്നു താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റും ലൈക്കുമൊക്കെയായി എത്താറുള്ളതും. എന്നാൽ ഇന്നിപ്പോൾ ചർച്ചയാകുന്നത് ഇരുവരുടെയും ബേബിമൂൺ ചിത്രങ്ങൾ ആണ്. ഗർഭ കാലത്ത് ദമ്പതികൾ നടത്തുന്ന യാത്രയാണ് ബേബി മൂൺ . നിമ്മിയുടെയും അരുൺ ഗോപൻറെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ബേബി മൂൺ യാത്ര. മൂന്നാറിലേയ്ക്കായിരുന്നു ഇരുവരും യാത്ര പോയത്. വ്ലോഗ്ഗർ കൂടിയായ നിമ്മി യാത്ര മദ്ധ്യേ വിഡിയോകൾ പകർത്തി തന്റെ യുട്യൂബ് ചാനലിൽ അപ്പ്ലോഡ് ചെയ്തിരുന്നു. നിമ്മിയുടെ ഡോക്ടറിനോട് കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞതിനു ശേഷമായിരുന്നു ഇരുവരും ബേബിമൂണിനായി പോയത്.

എന്നാൽ ഈ യാത്രയെ കുറിച്ച് നിരവധി ആവലാതികൾ ആരാധകർ പങ്കുവെച്ചിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ടായിരുന്നു നിമ്മി ബേബിമൂണിനായി തയ്യാറെടുത്ത്. ഗര്ഭകാലം എന്നത് ഒരു രോഗാവസ്ഥ അല്ലെന്നും, അത് അശ്വതിയ്ക്കേണ്ട ഒന്നാണെന്നും, ശാരീരികമായും മാനസികമായും ഉല്ലാസം നൽകുന്ന ഏതൊരു കാര്യവും ആ സമയത്ത് ചെയ്യാവുന്നതാണെന്നും നിമ്മി പറയുന്നുണ്ട്.