ഡിംപലും റംസാനും ഒരുമിയ്ക്കുന്നു ; ഇനിയാണ് കളി തുടങ്ങാൻ പോകുന്നത് !

0

ബിഗ് ബോസ് ഹൗസിലെ ഓരോ പുതിയ വിശേഷങ്ങളും അറിയുവാൻ പ്രേക്ഷകർക്ക് അതിയായ ആകാംഷയാണ് ഉള്ളത്. കാരണം അത്രമാത്രം ബിഗ് ബോസ് മലയാളം സീസൺ 3 പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിഞ്ഞു. അപരിചിത മുഖങ്ങളാൽ സമ്പന്നമായിരുന്നു മൂന്നാം സീസൺ. എന്നാൽ ഇന്നിപ്പോൾ ബിഗ് ബോസ് ഹൗസിനുള്ളിലെ ഓരോ മത്സരാർത്ഥികളെയും പ്രേക്ഷകർക്കറിയാം. ഇന്നിപ്പോൾ നോബി, മണിക്കുട്ടൻ, ഡിംപൽ, അനൂപ് തുടങ്ങിയ ബിഗ് ബോസ് മത്സരാർത്ഥികൾക്കാണ് ഫാൻസ്‌ കൂടുതൽ. ബിഗ് ബോസ് ഹൗസിലെ ഓരോ എപ്പിസോഡുകളിലെയും ക്ലിപ്പുകൾ നിമിഷനേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. കാരണം അത്രമാത്രം ബിഗ് ബോസ്സിൽ ഇനി അടുത്ത എന്താണ് നടക്കാൻ പോകുന്നത് എന്നറിയാൻ ആളുകൾക്ക് ആകാംഷയാണ്.

ബിഗ് ബോസ് ഓരോ തവണ നൽകുന്ന ടാസ്ക്കുകളും ഭംഗിയായി നിർവഹിയ്ക്കുവാനാണ് മത്സരാർത്ഥികൾ ശ്രമിയ്ക്കാറുള്ളത്. അത്തരത്തിൽ മത്സരാർത്ഥികളുടെ ഓരോരുത്തരുടെയും പരിശ്രമം . അത്തരത്തിൽ ഇപ്പോൾ ബിഗ് ബോസ് നല്കിയിരിയ്ക്കുന്നത് “പൊന്ന് വിളയും മണ്ണ്” എന്ന ഒരു ടാസ്ക് ആണ്. ഈ ടാസ്ക്കിൽ ചെളിയ്ക്കുള്ളിൽ നിന്നും നിധി ശേഖരിയ്ക്കുകയാണ് വേണ്ടത്. ഈ ടാസ്ക്കിൽ മത്സരാർത്ഥികൾ എല്ലാം അവരവരുടേതായ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ടേ ഇരിയ്ക്കുകയാണ്. ഒപ്പം തന്നെ എതിർ ഗ്രൂപ്പിന്റെ കൈയ്യിലുള്ള നാണയങ്ങൾ സ്വന്തമാക്കുവാൻ വേണ്ടി മറു ഗ്രൂപ്പ് ചാരപ്പണികളും കുറുക്കു വഴികളും കണ്ടെത്തിക്കൊണ്ടേ ഇരിയ്ക്കുകയാണ്.

ഇന്നിപ്പോൾ അനൂപും ഡിംപലും റംസാനും കൂടിയാണ് ഇത്തരത്തിൽ ഒരു ഖൂഢാലോചന നടത്തുന്നത്. ഈ ക്ലിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിയ്ക്കുന്നതും. നിരവധി ആരാധകരാണ് ബിഗ് ബോസ്സിന്റെ ഈ ക്ലിപ്പിനു താഴെ കമന്റുമായി എത്തിയിരിയ്ക്കുന്നത്. ഡിംപലിനെ മനസിലാക്കുവാൻ റംസാന് ഇത് വഴി സാധിയ്ക്കും എന്നും, റംസാന്റെ തെറ്റിദ്ധാരണകൾ ഒഴിവാകും എന്നുമാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. ഒപ്പം തന്നെ സീതയുടെ കല്യാണിനെ കുറിച്ചും ആരാധകർ അവരുടെ അഭിപ്രായങ്ങൾ പറയുന്നുണ്ട്.