“രമ്യയോട് സംസാരിയ്ക്കാൻ തനിയ്ക്ക് അറപ്പാണ് ” പൊട്ടിത്തെറിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി ഫിറോസ് !

0

വളരെയധികം പ്രേക്ഷക പ്രീതി നേടി, ഗംഭീരമായി പോയികൊണ്ടിരിയ്ക്കുന്ന ഒരു പരിപാടിയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസൺ 3 . ആദ്യമെല്ലാം ഒട്ടും ഉഷാറില്ലാതെ പൊയ്ക്കൊണ്ടിരുന്ന മത്സരാർത്ഥികൾ എല്ലാം ഇപ്പോൾ സടകുടഞ്ഞെഴുന്നേറ്റ് കരുത്തുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ടേ ഇരിയ്ക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ ബിഗ് ബോസ്സിന്റെ പ്രേക്ഷകരുടെ എണ്ണവും കൂടി. എന്നാൽ കഴിഞിദിവസമായിരുന്നു ബിഗ് ബോസ് ഹൗസിലെ ആദ്യ എലിമിനേഷൻ നടന്നത്. ലക്ഷ്മി ജയൻ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ ഇന്നിപ്പോൾ ആദ്യ എലിമിനേഷന് ശേഷം ബിഗ് ബോസ് ഹൗസിൽ പൊട്ടിത്തെറികൾ വീണ്ടും കൂടി കൊണ്ടേ ഇരിയ്ക്കുകയാണ്.

മത്സരാർത്ഥികൾ പരസ്പരം പോരടിയ്ക്കുന്ന കാഴ്ച അതാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിനുള്ളിൽ കാണുവാൻ സാധിയ്ക്കുന്നത്. തങ്ങൾ സ്ട്രോങ്ങ് ആണ് എന്ന് കാണിയ്ക്കുന്നതിനു വേണ്ടി എന്തിനും എവിടെയും കൈകടത്തുന്ന സംഭവങ്ങൾ. ദോശയുടെയും, ചായയുടെയും, ഗാസിന്റെയും എന്നുവേണ്ട ഒരാളെ ദേഷ്യം പിടിപ്പിയ്ക്കുന്നതിനു വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായിരിയ്ക്കുകയാണ് ഇന്നിപ്പോൾ ബിഗ് ബോസ് ഹൌസ് മത്സരാർത്ഥികൾ. ഇന്നിപ്പോൾ ഫിറോസ് ഖാനും കിടിലം ഫിറോസും തമ്മിലായിരുന്നു വാക്കേറ്റം ഉണ്ടായത്. എന്നാൽ ആ വാക്കേറ്റത്തിലേയ്ക്ക് പുതിയതായി ബിഗ് ബോസ് ഹൗസിനുള്ളിലേയ്ക്ക് എത്തിയ രമ്യ പണിയ്ക്കർ കയറി ഇടപെടുകയായിരുന്നു.

തുടർന്ന് ഫിറോസ് ഖാനും രമ്യയും തമ്മിലായി പ്രശ്നം. അതിനിടയിൽ സജ്‌ന കയറി ഫിറോസ് ഖാനും കിടിലം ഫിറോസും തമ്മിലുള്ള പ്രശ്നത്തിൽ ആരും കയറി ഇടപെടേണ്ട എന്ന് പറഞ്ഞതും രമ്യയെ ചൊടിപ്പിച്ചു. അതുകൊണ്ട് തന്നെ താൻ ബിഗ് ബോസ് ഹൗസിലെ ഒരു അംഗമാണെന്നും, അഭിപ്രായം പറയുവാൻ തനിയ്ക്കും അവകാശമുണ്ടെന്നും രമ്യ പറയുകയാണ്. എന്നാൽ രമ്യയോട് സംസാരിയ്ക്കാൻ അറപ്പാണെന്ന് പറഞ്ഞ് പോകാൻ ഒരുങ്ങുകയായിരുന്നു ഫിറോസ് ഖാൻ. രണ്ടു പേരുടെയും ബിഗ് ബോസ് ഹൗസിലെ ആ പെരുമാറ്റം മറ്റ് മത്സരാർത്ഥികളെയും ആശങ്കയുടെ വക്കിൽ എത്തിച്ചിട്ടുണ്ട്. എന്തായാലും ഇരുവരെയും ബിഗ് ബോസ് കൺഫെഷൻ റൂമിലേയ്ക്ക് വിളിച്ചിരിയ്ക്കുകയാണ്.