ബിഗ് ബോസ് ഹൗസിലെ എയ്ഞ്ചൽ മന്ദബുദ്ധിയാണോ ? സംശയവുമായി പ്രേക്ഷകരുടെ പ്രിയ താരം !

0

നിരവധി ആരാധകരുള്ള ഒരു ടെലിവിഷൻ പരിപാടിയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസൺ 3. മോഹൻലാൽ അവസാധാരകനായി എത്തുന്ന പരിപാടിയുടെ മൂന്നാം സീസൺ തുടക്കത്തിൽ അത്ര ഉഷാറായിരുന്നില്ലെങ്കിലും, ഇപ്പോൾ പരിപാടി ഉഷാറായി വരികയാണ്. വീക്ക് ആയ മത്സരാർത്ഥികൾ എല്ലാം ഇപ്പോൾ സ്ട്രോങ്ങ് ആയി, തങ്ങളുടെ മികവ് കാഴ്ച വയ്ക്കുവാൻ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസൺ 3 ലെ ആദ്യ എലിമിനേഷൻ നടന്നത്. എട്ട് മത്സരാർത്ഥികൾ ആയിരുന്നു എലിമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നത്. അതിൽ ഒരാളാണ് എലിമിനേറ്റായത്. വയലിനിസ്റ്റ് ലക്ഷ്മി ജയൻ ആണ് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായത്.

ഇന്നിപ്പോൾ ബിഗ് ബോസ് ഹൗസിൽ നിന്നുമുള്ള ലക്ഷ്മിയുടെ പടിയിറക്കത്തെ കുറിച്ചും, വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ രണ്ട് മത്സരാർത്ഥികളെ കുറിച്ചും ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയൽ ആയിരുന്ന കുങ്കുമപ്പൂവിലെ അഭിനേത്രി അശ്വതി തോമസ് പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് താരം തന്റെ അഭിപ്രായമെന്നോണം കുറിപ്പ് പങ്കുവെച്ചിരിയ്ക്കുന്നത്. ഇതിനു മുൻപും താരം ഇത്തരത്തിൽ ബിഗ് ബോസിനെ കുറിച്ചുള്ള കുറിപ്പുകൾ പങ്കുവച്ചിരുന്നു.

“ലക്ഷ്മിക്ക് ഒരാഴ്ച കൂടെ കൊടുക്കാരുന്നു. ഇമ്പ്രൂവ് ചെയ്യാൻ സാധ്യത ഉണ്ടാകുമായിരുന്നു.. ഹാ പറഞ്ഞിട്ട് കാര്യമില്ല ഇനി.. ആർക്കും ഒരു വിരോധമോ ദേഷ്യമോ തോന്നിപ്പിക്കാതെ ഇങ്ങോട്ട് ഇറങ്ങി. എന്തായാലും ലാലേട്ടാ.. ചോദിക്കേണ്ടതെല്ലാം ചോയിച്ചു.. സംതൃപ്തി ആയി ഞങ്ങൾക്കെല്ലാം. മോളെ എയ്ഞ്ചലേ രമ്യ ചോയ്ച്ച പോലെ നീ മന്ദബുദ്ധിയോ അതോ മന്ദബുദ്ധിയായി അഭിനയിക്കുകയോ? എന്തായാലും കുട്ടിക്ക് ഒരു പൂവ് കൊടുത്താ മതി. ഒരു പൂക്കാലം അല്ലേൽ ഒരു മൈസൂർ വൃന്ദാവൻ ഗാർഡൻ തന്നെ ഇങ്ങോട്ട് തന്നോളും .” എന്നായിരുന്നു അശ്വതി കുറിച്ചത്. നിരവധി ആളുകളാണ് അശ്വതിയുടെ ഈ പോസ്റ്റ് കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും കുറിപ്പിന് താഴെയായി വന്നിട്ടുണ്ട്.