എന്നാലും ഉണ്ണി, ഇങ്ങനെ ഒക്കെ മീരയെ കുറിച്ച് പറയാമോ ?

0

നിരവധി ആരാധകരുള്ള ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ഉണ്ണി. നിരവധി താരങ്ങളെ മേക്കപ്പ് ചെയ്ത ഉണ്ണി ഇതിനോടകം തന്നെ ജനങ്ങൾക്കിടയിൽ ശ്രദ്ധ നേടി കഴിഞ്ഞു. നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹത്തിന് ആയിരുന്നു ഉണ്ണി കൂടുതലും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിയ്ക്കപ്പെട്ടത്. കാരണം മീനാക്ഷിയ്ക്കും കാവ്യയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ ഉണ്ണി തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി പങ്കുവെച്ചതോടെയാണ് ഉണ്ണിയ്ക്ക് കൂടുതൽ ആരാധകരെ കിട്ടിയത്. ഇന്നിപ്പോൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന മറ്റൊരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. മലയാളികളുടെ പ്രിയ താരം മീര നന്ദനൊപ്പമുള്ള കുറച്ച് ചിത്രങ്ങൾ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്നത്.

“ചിലപ്പോൾ നിങ്ങൾ ഒരു വ്യക്തിയെ കണ്ടുമുട്ടുകയും നിങ്ങൾ ഒരു ക്ലിക്ക് എടുക്കുകയും ചെയ്യും. @nandan_meera എന്റെ ചർമ്മത്തിൽ എന്ന പോലെയാണ് എനിയ്ക്ക് മീരയുടെ ചർമ്മം. എന്റെ ജീവിതത്തിൽ എനിയ്ക്ക് നിങ്ങളെ നല്ലത് പോലെ അറിയാം. കൂടാതെ നമ്മൾ ഒരുമിച്ചിരിക്കുമ്പോൾ മറ്റാരോ ആയി അഭിനയിക്കേണ്ടതില്ലെന്ന് ഓർത്ത് ഞാൻ സന്തോഷിക്കുന്നു. നിങ്ങൾ നിങ്ങളായി തന്നെ ഇരിയ്ക്കുന്നതിന് നന്ദി. അടുത്തിടെ ഉണ്ടായ എന്റെ ദുബായിലേക്കുള്ള യാത്രയിൽ ഞങ്ങൾ ചിത്രീകരിച്ച ഒരു വ്യക്തിഗത കാൻഡിഡ് ചിത്രങ്ങൾ.” ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഉണ്ണി കുറിച്ചത് ഇപ്രകാരമായിരുന്നു.

നിരവധി ആരാധകരാണ് ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത മീര ഇപ്പോൾ ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ്. നിരവധി ആരാധകരുള്ള ഒരു താരം കൂടിയാണ് മീര. മീരയുടെ പല ഫോട്ടോഷൂട്ടുകളും വൈറൽ ആകാറുണ്ട്. സിനിമാജീവിതത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം .തന്റെ വിശേഷങ്ങൾ എല്ലാം സസമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി മീര പങ്കുവെയ്ക്കാറുമുണ്ട്.