സ്നേഹസമ്പന്നനായ മകന്റെ അമ്മയ്ക്ക് പിറന്നാൾ ഉമ്മകളുമായി ചാക്കോച്ചൻ !

0

മലയാളികളുടെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബൻ. പ്രിയ താരം എന്നതിലുപരി റൊമാന്റിക് ഹീറോ ആണ് ചാക്കോച്ചൻ. അനിയത്തിപ്രാവിലൂടെയാണ് താരം മലയാള സിനിമാലോകത്തേയ്ക്ക് കാലെടുത്ത് വെച്ചത്. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ എല്ലാം സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന പല പോസ്റ്റുകളും വൈറൽ ആകാറുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ തന്റെ ജീവിതത്തിലെ നല്ലൊരു മുഹൂർത്തം ആരാധകരുമായി പങ്കുവെച്ചിരിയ്ക്കുകയാണ് താരം.

കുടുംബസമേതം അമ്മയുടെ പിറന്നാൾ ആഘോഷിയ്ക്കുന്ന ചാക്കോച്ചന്റെ ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്നത്. “എല്ലാം കഴിഞ്ഞ ദിവസം അമ്മാൻജിയോടൊപ്പമുള്ള നിമിഷങ്ങളുടേതാണ്. ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ മിസ്സിസ് മോളി ബോബൻ. സ്നേഹ സമ്പന്നനായ ഒരു മകന്റെ ‘അമ്മ, സുന്ദരികളായ രണ്ട് പെണ്മക്കളുടെ അമ്മ , ആറ് ചെറുമക്കളുടെ അമ്മൂമ്മ. കൂടാതെ എന്റെ സ്നേഹസമ്പന്നയായ ഭാര്യയുടെയും രണ്ട് കിടു അളിയന്മാരുടെയും അമ്മായിയമ്മ.”എന്നായിരുന്നു ചിത്രത്തിന് താരം നൽകിയ അടിക്കുറിപ്പ്. നിരവധി ആരാധകരാണ് ഇതിനോടകം ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്.

ഫെബ്രുവരി 29 നാണ് മോളി ബോബന്റെ പിറന്നാൾ അതുകൊണ്ട്. എല്ലാ വർഷവും ഫെബ്രുവരി 28 ന് രാത്രിയാണ് ഇവരുടെ പിറന്നാൾ ആഘോഷിയ്ക്കാറുള്ളത്. മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പം നിന്നുകൊണ്ടാണ് മോളി പിറന്നാൾ കേക്ക് കട്ട് ചെയ്യാനായി പോകുന്നത്. ചാക്കോച്ചൻ ഈ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇട്ടിട്ടുണ്ട്. മകൻ ഇസഹാക്കിനെ എടുത്തുകൊണ്ടാണ് ചാക്കോച്ചൻ ചിത്രത്തിൽ നിൽക്കുന്നത്. അമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടും നിരവധി ആളുകൾ എത്തിയിട്ടുണ്ട്. താരങ്ങളും മോളി ബോബന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്.