HomeFilm Newsഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി അവാര്‍ഡ് നേടി മിന്നൽ മുരളി; സന്തോഷം പങ്കുവെച്ച് ബേസിൽ ജോസഫ്

ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി അവാര്‍ഡ് നേടി മിന്നൽ മുരളി; സന്തോഷം പങ്കുവെച്ച് ബേസിൽ ജോസഫ്

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് മിന്നല്‍ മുരളി. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. മലയാളത്തിലെ ആദ്യത്തെ സൂപർ ഹീറോയെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

സിനിമ ഇറങ്ങിയതിന് ശേഷമുള്ള ആഴ്ചയിൽ, നെറ്റ്ഫ്ലിക്സിൽ ഇംഗ്ലീഷ് ഇതര സിനിമകളിലെ ലോക ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാമതായിരുന്നു മിന്നൽ മുരളി. ആഗോളതലത്തിൽ വരെ ചിത്രം ചർച്ചചെയ്യപ്പെട്ടു.

ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റര്‍ടൈന്‍മെന്റ് അവാര്‍ഡിന് അർഹമായിരിക്കുകയാണ് മിന്നൽ മുരളി. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം കരസ്ഥമാക്കിയത്.

സംവിധായകൻ ബേസിൽ ജോസഫാണ് ഇക്കാര്യം തന്റെ സാമൂഹിക മാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ആന്‍ഡ്രൂ ജേക്കബ് ഡിക്രൂസാണ് ചിത്രത്തിന് വിഎഫ്എക്‌സ് ചെയ്തത്.

പ്രഖ്യാപനം മുതൽ തന്നെ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മിന്നൽ മുരളി. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ഡിസംബർ 24നാണ് നെറ്റ് ഫ്ലിക്സിലൂടെ സ്‌ട്രീമിംഗ്‌ ആരംഭിച്ചത്.

സോഷ്യല്‍ നെറ്റ് വർക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ബോക്‌സ്ഡിന്റെ 2021ലെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച അഡ്വെഞ്ചര്‍ ആക്ഷന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ മിന്നല്‍ മുരളി ഇടം നേടിയിരുന്നു.

ബാറ്റ്‌മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച റിംബര്‍ഗാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയത്‌. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചത്.

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്. ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്‌. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments