ചൊറിയാൻ വന്നവനെ തേച്ചൊട്ടിച്ച് ദൃശ്യത്തിലെ വരുൺ പ്രഭാകർ !

0

നിരവധി ആരാധകർ ഉള്ള ഒരു താരമാണ് റോഷൻ ബഷീർ. 2010 ൽ ഷെബി സംവിധാനം ചെയ്ത പ്ലസ് ടു എന്ന മലയാളം സിനിമയിലൂടെയാണ് താരം സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളായിരുന്നു താരത്തിന്റെ കൈകളിലേക്ക് വന്നത്. കാരണം നായകനായി അരങ്ങേറ്റം കുറിച്ച പ്ലസ് ടു എന്ന സിനിമയിലെ ആ പൂച്ചക്കണ്ണനെ ജനങ്ങൾ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. ശേഷം റോഷന്റെ സിനിമാജീവിതത്തെ തന്നെ മാറ്റി മറിച്ച ഒരു സിനിമ ആയിരുന്നു 2013 ൽ പുറത്തിറങ്ങിയ ജീത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. ദൃശ്യത്തിൽ വില്ലൻ ആയാണ് റോഷൻ എത്തിയത്.

ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് ഭാഷകളിലും റോഷൻ തന്നെയായിരുന്നു വരുൺ പ്രഭാകർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്നിപ്പോൾ ദൃശ്യം 2 റിലീസ് ആയതോടെ റോഷനും വരുൺ പ്രഭാകറും വീണ്ടും ചർച്ച വിഷയമായി മാറുകയാണ്. ഇന്നിപ്പോൾ താരത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ താരത്തെ ചൊറിയാനെത്തിയ ഒരു വ്യക്തിയ്ക്ക് താരം നൽകിയ മറുപടിയാണ് തരംഗമായി കൊണ്ടിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച താരത്തിന്റെ ഒരു ചിത്രത്തിന് താഴെയായാണ് കമന്റ് പ്രത്യക്ഷമായത്. ” ഇതിലും കുഴി തന്നെയാണോടെ ” എന്നായിരുന്നു കമന്റ്. റോഷൻ ഈ കമന്റിന് നൽകിയ മറുപടി ” അല്ലടാ നിന്റെ അമ്മേടെ നെഞ്ചത്ത് ” എന്നായിരുന്നു.

ഈ ഒരു സംഭവത്തെ പ്രതി നിരവധി ആളുകൾ താരത്തിനൊപ്പം മറ്റുചിലർ താരത്തെ വിമർശിച്ചും എത്തിയിട്ടുണ്ട്. സംഭവം വൈറൽ ആയതോടെ താരം തന്നെ താൻ പോസ്റ്റ് ചെയ്ത കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. താരങ്ങളുടെ ചിത്രങ്ങൾക്ക് അടിയിലായി ഇത്തരത്തിലുള്ള അസഭ്യങ്ങളും കമന്റുകളും സർവ സാധാരണമാണ്. പലപ്പോഴും താരങ്ങൾ ഇതിനെതിരെ പ്രതികരിയ്ക്കാറില്ല. എന്നാൽ ചിലർ പ്രതികരിയ്ക്കുകയും ചെയ്യും. താരങ്ങൾ പ്രതികരിച്ചാൽ അതിനെതിരെ ആകും അടുത്ത മുറവിളി എന്നുമാത്രം .