നടി പാർവതി തിരുവോത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം. താരത്തിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. മാസ്ക് അഴിച്ച് കുട പിടിക്കുന്ന അസിസ്റ്റന്റിന്റെ കയ്യിൽ നൽകുന്ന പാർവതി തിരുവോത്തിന്റെ ചിത്രമാണ് സാമൂഹിക. മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചിത്രം വൈറൽ ആയതോടെ നിരവധി വിമർശനങ്ങൾ താരത്തിന് നേരെ ഉയരുന്നുണ്ട്. കോവിഡ് കാലത്ത് ഒരാൾ ഉപയോഗിച്ച മാസ്ക് മറ്റൊരാളുടെ കയ്യിൽ കൊടുക്കുന്നത് ശരിയാണോ എന്നാണ് വിമർശകരുടെ ചോദ്യം.
മമ്മൂട്ടിയോ മോഹൻലാലോ മറ്റ് പ്രമുഖ നടന്മാരോ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ആകെ പ്രശ്നം ആകുമായിരുന്നുവെന്നും പുരോഗമന ചിന്താഗതി കൊണ്ടുനടക്കുന്ന പാർവതിയിൽ നിന്നും ഇത്തരമൊരു പ്രവർത്തി ഉണ്ടാകരുതായിരുന്നെന്നും വിമർശകർ പറയുന്നു.
അതിനിടെ ഹരി പാങ്ങാട് എന്ന വ്യക്തി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റും ചർച്ചയാകുന്നുണ്ട്. “മോഹൻലാൽ കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പറഞ്ഞയച്ചു എന്നതിന്റെ പേരിൽ ഒരുപാട് പഴി കേൾക്കുകയും ട്രോൾ മഴ നനഞ്ഞതുമാണ്.
ഈ ചിത്രത്തിൽ പാർവതിക്ക് പകരം മോഹൻലാലോ മമ്മൂട്ടിയോ( മമ്മൂട്ടി ആണെങ്കിലും രക്ഷപെട്ടു പോകും.മോഹൻലാൽ ആണ് എല്ലാവരുടെയും സ്ഥിരം ഇര)
ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ പുകിൽ.
ഒരു കുട സ്വന്തമായി പിടിക്കാൻ കഴിയാത്തത് പോട്ടെ,ധരിച്ചിരിക്കുന്ന മാസ്ക് ഊരി അയാളുടെ കയ്യിൽ കൊടുക്കുകയാണ്.!!
ഏത് ,കോവിഡ് പ്രതിരോധിക്കാൻ വേണ്ടി ധരിക്കുന്ന മാസ്ക് തന്നെ.
സവർണ ബ്രഹ്മണിക്കൽ ഹെജിമണിക്കാരുടെ കുറെ പ്രബന്ധങ്ങൾ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തിൽ പാർവതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത്”
Recent Comments