HomeGeneralപ്ലാസ്റ്റിക് സർജറിക്ക് ശേഷം നടി മരിച്ച സംഭവം; ക്ലിനിക്കിന് ലൈസൻസ് ഇല്ല, ഡോക്ടറും സംഘവും ഒളിവിൽ

പ്ലാസ്റ്റിക് സർജറിക്ക് ശേഷം നടി മരിച്ച സംഭവം; ക്ലിനിക്കിന് ലൈസൻസ് ഇല്ല, ഡോക്ടറും സംഘവും ഒളിവിൽ

പ്ലാസ്റ്റിക് സർജറിക്ക് വിധേയയായ കന്നട സീരിയല്‍ താരം ചേതന രാജ് മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ പ്രതിഷേധം കനക്കുന്നതിനിടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി പോലീസ് സംഘം.

ബെംഗ്ലൂരു രാജാജി നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഷെട്ടീസ് കോസ്മെറ്റിക്സ് ക്ലിനിക്കിന് അംഗീകാരം ഇല്ലെന്ന് പോലീസ് കണ്ടെത്തി. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

സർജറി നടത്തിയ ഡോക്ടറും ക്ലിനിക്കിലെ മറ്റ് ജീവനക്കാരും ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. കൊഴുപ്പ് കുറയ്ക്കാന്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയാണ് താരത്തിന്റെ ജീവന്‍ എടുത്തത് എന്നാണ് പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ലിനിക്കിൽ ചേതന സർജറിക്ക് വിധേയായത്. സര്‍ജറിയെ തുടർന്ന് ആരോഗ്യ നില വഷളായത്തോടെ കോസ്‌മെറ്റിക് സെന്ററില്‍ നിന്ന് ചേതനയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments