HomeFilm Newsഇത്തിരിപ്പോന്ന എന്നെക്കൊണ്ട് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിപ്പിച്ചു, അടികൊണ്ട് വശം കെട്ടു; ഇന്ദ്രന്‍സ്...

ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിപ്പിച്ചു, അടികൊണ്ട് വശം കെട്ടു; ഇന്ദ്രന്‍സ് പറയുന്നു

ഹാസ്യതാരമായി എത്തി മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ നടനാണ് ഇന്ദ്രന്‍സ്. നടനെന്ന നിലയില്‍ ഉയര്‍ച്ചകളിലേക്ക് പോകുന്തോറും എളിമ കൊണ്ട് അമ്പരപ്പിക്കാറുണ്ട് ഇന്ദ്രന്‍സ്.

അതുകൊണ്ട് തന്നെ ഇന്ദ്രന്‍സിന് ഹെറ്റേര്‍സില്ല എന്ന് പറയാം. ഉടല്‍ എന്ന ചിത്രമാണ് നടന്റേതായി റിലീസ് കാത്തിരിക്കുന്നത്. സിനിമ മെയ് 20ന് തീയറ്ററുകളിലേക്ക് എത്തുകയാണ്.

ഈ അവസരത്തില്‍ ചിത്രത്തെ കുറിച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍ എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചതെന്നും ഇന്ദന്‍സ് കുറിക്കുന്നു. എല്ലാവരും സിനിമ കാണണം എന്നും ഇന്ദ്രന്‍സ് അഭ്യര്‍ത്ഥിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇന്ദ്രന്‍സ് ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ്:

ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സാര്‍ നിര്‍മ്മിച്ച ഉടല്‍ സിനിമയുടെ പ്രീമിയര്‍ ഷോയ്്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി. വ്യത്യസ്തമായ പ്രമേയങ്ങളെ നമ്മുടെ പ്രേക്ഷകര്‍ എന്നും ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്.

സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഈ കഥ എന്നോട് പറയുമ്പോള്‍ത്തന്നെ എന്റെ കഥാപാത്രത്തിന്റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നു. പറഞ്ഞതിനേക്കാള്‍ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ട്. ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയില്‍ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.

ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.

മെയ് 20 വെള്ളിയാഴ്ച്ച ചിത്രം തീയേറ്ററുകളില്‍ എത്തുകയാണ്. നല്ല സിനിമകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങള്‍ എല്ലാവരുടേയും സഹകരണം ഉടലിനും ഉണ്ടാകണമെന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു.

നവാഗതനായ രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ് ഉടല്‍. ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും ഒരു ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ്.

മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 

 

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments