മലയാളികൾക്ക് സുപരിചിതയായ നടിയാണ് ആത്മീയ രാജൻ. ജോജു ജോർജ് പ്രധാനവേഷത്തിൽ എത്തിയ ജോസഫ് എന്ന ചിത്രത്തിലൂടെയാണ് ആത്മീയ മലയാളികളുടെ മനസിൽ ചേക്കേറുന്നത്. തമിഴ് സിനിമയിലും താരം സജീവമാണ്.
2009ൽ പുറത്തിറങ്ങിയ വെള്ളത്തൂവൽ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമാ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ മലയാള ചിത്രത്തിന് ശേഷം താരം തമിഴിലും അരങ്ങേറ്റം നടത്തി. 2012ൽ മരംകൊത്തി പറവൈ എന്ന ചിത്രത്തിലൂടെ ആയിരുന്നു തമിഴിലെ അരങ്ങേറ്റം.
അവിയലാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ. ജോണ്‍ ലൂഥര്‍, അദൃശ്യം, യുകി എന്നിവയൊക്കെയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. യുകി ഒരു തമിഴ് ചിത്രമാണ്. കതിര്, നരേന്, നടരാജന്, ആനന്ദി, പവിത്രാ ലക്ഷ്മി എന്നിവരോടൊപ്പം ആത്മീയയും ചിത്രത്തില്‍ പ്രധാന വേഷത്തിൽ ഉണ്ട്.
മഹിളാരത്നം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങളും നിലപാടുകളും പങ്കുവെയ്ക്കുകയാണ് താരമിപ്പോൾ. അധികം ശബ്ദത്തിലല്ലെങ്കിലും താൻ നന്നായി പ്രതികരിക്കുന്ന ടൈപ്പാണെന്നും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുമെന്നും ആത്മീയ പറയുന്നു.
പേഴ്സണലി ആത്മീയ എങ്ങനെയാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു താരം “ശബ്ദം സോഫ്ടായതുകൊണ്ട് ഞാന്‍ ഭയങ്കര സോഫ്ടാണെന്ന് പുറത്തു പറയാറുണ്ട്. അധികം ശബ്ദത്തിലല്ലെങ്കിലും ഞാന്‍ നന്നായി പ്രതികരിക്കുന്ന ടൈപ്പാണ്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും” ആത്മീയ വ്യക്തമാക്കി.
സെറ്റിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടാന്‍ ഒരു നിയമനിര്‍മ്മാണ കമ്മിറ്റി വേണമെന്ന നിയമത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന ചോദ്യത്തിന് അത് ഒരുപാട് മുന്നേ വരേണ്ടതായിരുന്നു എന്നാണ് ആത്മീയ പറഞ്ഞത് ..
“അതും ഇപ്പറഞ്ഞപോലെ വൈകിയതാണ്. എന്നാലും ഇപ്പോള്‍ വന്നല്ലോ. നല്ല കാര്യം. ഇങ്ങനെ ഒന്ന് വേണമെന്ന ഒരു തിരിച്ചറിവ് നമുക്കുണ്ടായതും അത് നിയമമാക്കിയതും ഭാഗ്യം തന്നെ” ആത്മീയ കൂട്ടിച്ചേർത്തു.
കരിയർ ബ്രെയ്ക്കിങ് ചിത്രമായ ജോസഫിന് ശേഷംപ വന്ന ഓഫറുകളില്‍ മിക്കതും അതുപോലെതന്നെയുള്ള കഥാപാത്രങ്ങളായിരുന്നുവെന്നും അതേ വേഷവും ലുക്കുമെങ്കിലും മാറ്റണമെന്ന ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് ഒന്നുരണ്ട് പ്രോജക്ടുകള്‍ വേണ്ടെന്നു വയ്ക്കേണ്ടി വന്നുവെന്നും താരം പറയുന്നു.
Recent Comments