HomeFilm News"ബെഡ്‌റൂം സീനിൽ ആശങ്ക ഉണ്ടായിരുന്നു, എങ്ങനെ ചെയ്യണമെന്ന് അവർ കാണിച്ചു തന്നു" അനുഭവം പങ്കുവെച്ച്...

“ബെഡ്‌റൂം സീനിൽ ആശങ്ക ഉണ്ടായിരുന്നു, എങ്ങനെ ചെയ്യണമെന്ന് അവർ കാണിച്ചു തന്നു” അനുഭവം പങ്കുവെച്ച് അപ്പുണ്ണി ശശി

അതിശക്തമായ രാഷ്ട്രീയം പറഞ്ഞുവെക്കുന്ന ചിത്രമാണ് ഈയടുത്ത് റീലീസ് ആയ മമ്മൂട്ടിയുടെ പുഴു. പുതുമുഖ സംവിധായിക രത്തീന പി.ടിയുടെ പുഴു, കുട്ടനെയും കുട്ടപ്പനെയും ഭാരതിയെയും അവരിലൂടെ മനുഷ്യനിലെ ജാതീയതയെയും ഓരോ ഘടകങ്ങളിലൂടെയും മനോഹരമായി വരച്ചുകാട്ടിയിട്ടുണ്ട്.

കുട്ടൻ എന്ന കഥാപാത്രമാണ് ചിത്രത്തിൽ മമ്മൂട്ടി അവതിരിപ്പിച്ചിരിക്കുന്നത്. കുട്ടപ്പനായി എത്തി പ്രേക്ഷക മനസിൽ ഏറെ ഇടം നേടിയ അപ്പുണ്ണി ശശി ചിത്രത്തിലെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവെക്കുകയാണ്.

വളരേ ശക്തമായ കഥാപാത്രമാണ് അപ്പുണ്ണിയുടെത്. ആരെയും ഭയമില്ലാത്ത, ജാതി, മത,വർണ, വർഗ്ഗ ബോധത്തിനെതിരായി പോരാടുന്ന, ഉയർന്ന വിദ്യാഭ്യാസം നേടിയ, മൂല്യബോധങ്ങലുള്ള കഥാപാത്രം. ചിത്രത്തിൽ പാർവതി-അപ്പുണ്ണി ശശി കൂട്ടുകെട്ട് ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു. ബെഡ്റൂം സീൻ അടക്കം ചിത്രീകരിക്കുമ്പോൾ പാർവതിയും രത്തീനയും നൽകിയ പിന്തുണയെ കുറിച് അപ്പുണ്ണി മനസു തുറക്കുകയാണ്. ഭാരതിയുടെ ഭർത്താവായി അഭിനയിക്കുന്ന നിമിഷങ്ങളിൽ എങ്ങനെയൊക്കെ ചെയ്യണമെന്ന് കൃത്യമായി പാർവതിയും രത്തീനയും പറഞ്ഞു തരുമായിരുന്നു.

ഒരുമിച്ച് ബൈക്കിൽ പോകുമ്പോൾ പ്പോലും പല തെറ്റുകള് സംഭവിച്ചേക്കാം. ഷൂട്ടിങ് സമയത്ത് ഹെൽമേറ്റ് ധരിക്കുമ്പോൾ പെട്ടന്ന് ശരിയകണമെന്നില്ല. വണ്ടി ആദ്യം തന്നെ സ്റ്റാർട്ട്‌ ആകണമെന്നുമില്ല. ഓരോ ഷോട്ടും എടുക്കുമ്പോൾ നന്നാവാൻ പ്രാർത്ഥിച്ചു. രത്തീന , നമ്മൾ എത്ര ടേക്ക് എടുക്കേണ്ടി വന്നാലും അതെല്ലാം വളരെ കൃത്യമായി ചെയ്യുന്നയാളാണ്. അപ്പുണ്ണി ശശി പറയുന്നു.

ഉന്നത ജാതിയിൽ വളർന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സഹോദരിയാണ് സിനിമയിൽ പാർവതി. സ്വന്തം ഇഷ്ടം നടപ്പാക്കാൻ സമൂഹത്തിനോടും കുടുംബത്തോടും ജാതി വ്യവസ്ഥ കളോടും ശീത യുദ്ധം നടത്തി ജീവിച്ചു തുടങ്ങിയ പാർവതിയുടെ കഥാപാത്രവും ഭർത്താവ് അപ്പുണ്ണിയുടെ കഥാപാത്രവും സിനിമ അവസാനിക്കുമ്പോൾ സമൂഹത്തിന് മുന്നിലും ജാതീയതയുടെ മുന്നിലും സവർണ മേധാവിത്വത്തിന്റെ മുന്നിലും ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.

ജാതിയതും വംശ വെറിയും മനസിൽ കൊണ്ടു നടക്കുന്നവർക്കേറ്റ പ്രഹരമാണ് ചിത്രമെന്ന് പറയാം. ഒറ്റിറ്റി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന എറഞ്ഞിക്കൽ ശശി എന്ന അപ്പുണ്ണി ശശിയുടെ പ്രകടനടത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. നാടക വേദികളിൽ നിന്നും സിനിമയിലേക്ക് ചുവടുവെച്ച കലാകാരനാണ് ശശി.

കലാഭവൻ മണി നായകനായി സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവനിലാണ്(2009) അപ്പുണ്ണി ശശി ആദ്യമായി അഭിനയിച്ചത്. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തില്‍ മാണിക്യത്തിന്റെ സഹോദരന്റെ വേഷം കൈകാര്യം ചെയ്തതിലൂടെ അപ്പുണ്ണി ശ്രദ്ധേയമായി. ഇന്ത്യൻ റുപ്പിയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments