തന്റെ വീട്ടിൽ സന്ദർശനം നടത്താനുള്ള യോഗ്യത ബോളീവുഡിലെ ഒരു താരത്തിനും ഇല്ലെന്ന് കങ്കണ റണൗത്. തനിക്ക് ബോളീവുഡിൽ ഒരു സുഹൃത്ത് പോലുമില്ലെന്നും തന്റെ സുഹൃത്ത് ആകാണമെങ്കിൽ ഒരു യോഗ്യതവേണമെന്നും കങ്കണ പറഞ്ഞു.
ഒരു അഭിമുഖത്തിനിടെ അവതാരകയ്യുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു കങ്കണ. വീട്ടിലേക്ക് ക്ഷണിക്കാന്‍ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയാണ് എന്ന ചോദ്യത്തിനാണ് കങ്കണ ഉത്തരം നൽകിയത്.
ബോളീവുഡിലെ ഒരു താരം പോലും ഇതിന് അർഹരല്ല. പുറത്ത് വെച്ച് കാണാം പക്ഷെ വീട്ടിലേക്ക് ഒരിക്കലും ക്ഷണിക്കില്ല. കങ്കണ റണൗത് പറഞ്ഞു. കങ്കണയുടെ ഉത്തരം കേട്ട ചോദ്യകർത്താവ് ബോളീവുഡിൽ ഒരു സുഹൃത്ത് പോലും ഇല്ലേയെന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി.
‘സുഹൃത്തായി ഒരാൾ പോലും ഇല്ല, ഇവിടെയുള്ളവര്‍ക്ക് എന്റെ സുഹൃത്തുക്കള്‍ ആകാന്‍ യോഗ്യതയില്ല. അതിനൊരു യോഗ്യത വേണം” എന്നാണ് കങ്കണ റണൗത് പറഞ്ഞത്.
ബോളിവുഡില്‍ താരങ്ങള്‍ പരസ്പരം തങ്ങളുടെ സിനിമകളെ പിന്തുണയ്ക്കുമ്പോൾ തന്റെ സിനിമകള്‍ മറ്റ് താരങ്ങൾ അവഗണിക്കുമെന്ന് കങ്കണ ഈയിടെ പറഞ്ഞിരുന്നു.
മനപൂര്‍വ്വമാണ് തന്റെ ചിത്രങ്ങൾ സഹതാരങ്ങൾ പ്രൊമോട്ട് ചെയ്യാൻ തയ്യാറാകാത്തത് എന്നും കങ്കണ തുറന്നടിച്ചു. കൂടെ അഭിനയിക്കുന്ന സഹതാരങ്ങള്‍ക്ക് ബോളിവുഡില്‍ വിലക്ക് ഭീഷണി വരെയുണ്ടെന്നും കങ്കണ ഒരഭിമുഖത്തിൽ ആരോപിക്കുന്നു.
അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ് എന്നീ നടന്മാരുടെ പേരെടുത്ത് പറഞ്ഞാണ് കങ്കണയുടെ വിമര്‍ശനം.’അജയ് ദേവ്ഗണ് ഒരിക്കലും എന്റെ സിനിമയെ പ്രൊമോട്ട് ചെയ്യില്ല. മറ്റുള്ളവരുടെ സിനിമകള്‍ ചിലപ്പോൾ ചെയ്തേക്കാം. അക്ഷയ് കുമാര്‍ തന്നെ വിളിക്കും. ആരും കേള്‍ക്കാതെ തലൈവി സിനിമ ഇഷ്ടമായെന്നൊക്കെ പറയും. പക്ഷെ എന്റെ സിനിമയുടെ ട്രെയ്ലര് ട്വീറ്റ് ചെയ്യില്ല,’ കങ്കണ വ്യക്തമാക്കി.
ആക്ഷൻ ചിത്രമാണ് ധക്കഡ്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് താരമെത്തുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. റസ്നീഷ് ഘായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Recent Comments