അഞ്ജലിയുടെ കണ്ണുകളിൽ പ്രണയം വിരിയുമ്പോൾ, അപ്പുവിന്റെ പ്രണയം നഷ്ടമാകുന്നു ?

0

ഏഷ്യാനെറ്റിൽ രാത്രി 7 മണിയ്ക്ക് സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ ആണ് സാന്ത്വനം. റേറ്റിങ്ങിൽ ഇപ്പോൾ ഒന്നാമതുള്ളതും സാന്ത്വനം സീരിയൽ തന്നെ. സാന്ത്വനത്തിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് അത്രമാത്രം ഇഷ്ടമാണ്. ഓരോ കഥാപാത്രങ്ങൾക്കുമായി ഫാൻ പേജുകൾ വരെ ഉണ്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ. അത്രമാത്രം ആളുകൾ സാന്ത്വനത്തെ നെഞ്ചിലേറ്റി കഴിഞ്ഞു. ഓരോ ദിവസവും അടുത്ത ഇനി എന്ത് എന്നുള്ള ചോദ്യവും ആകാംഷയുമാണ് ആരാധകർക്ക് ഉള്ളത്. ഇന്നിപ്പോൾ സാന്ത്വത്തിന്റെ അടുത്ത എപ്പിസോഡ് ക്ലിപ്പാണ് വൈറൽ ആയിരിയ്ക്കുന്നത്. കലിപ്പനും കാന്താരിയും കളിച്ചു നടന്നിരുന്ന ശിവനും അഞ്ജലിയ്ക്കും ഇടയിൽ പ്രണയത്തിന്റെ വിത്തുകൾ പൂവിട്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോൾ അവരുടെ പ്രണയാതുരമായ നിമിഷങ്ങൾ കാണുവാനായി പ്രേക്ഷകരുടെ എണ്ണം കൂടുതലാണ്.

ഇന്നിപ്പോൾ അഞ്ജലിയുടെ പിറന്നാൾ എന്നാണ് എന്ന് ചോദിയ്ക്കുന്നു ശിവനെയാണ് കാണുവാൻ സാധിയ്ക്കുന്നത്. എന്നാൽ തന്നോട് തന്നാണോ ശിവൻ ഇങ്ങനെ ചോദിച്ചത് എന്ന അതിശയത്തിൽ ഇരിയ്ക്കുകയാണ് അഞ്ജലി. ഒപ്പം തന്നെ ശിവന് അഞ്ജലിയെ എത്രമാത്രം വിശ്വാസം ഉണ്ടെന്ന കാര്യവും ശിവന്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. ഇതെല്ലം അഞ്ജലിയിൽ പ്രണയമായി മാറുകയാണ്. അത് അഞ്ജലിയുടെ കണ്ണുകളിൽ തന്നെ തെളിഞ്ഞു കാണുന്നുണ്ട്.

എന്നാൽ മറ്റൊരിടത്ത് ഇഷ്ടപ്പെട്ട് സ്വന്തമാക്കിയ ജീവിതം ശരിയായ വഴിയിൽ എത്തുന്നതിന് ഇനിയും കാത്തിരിയ്ക്കണം എന്ന വിഷമത്തിൽ ഇരിക്കുകയാണ് അപർണ. ഹരി അപർണയെ മനസിലാക്കാത്തതിനാൽ തന്നെ ഇനി എന്നാണ് തങ്ങളുടെ ജീവിതം പ്രണയാതുരവും ശാന്തവും ആകുക എന്നറിയാതെ മിഴിനീർ പൊഴിയ്ക്കുകയാണ് അപ്പു. നിഷ്കളങ്കയായ അപ്പുവിന്റെ പെരുമാറ്റവും സംസാരവും എല്ലാം പ്രേക്ഷകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞതാണ്. ശിവാജ്ഞലിയ്ക്ക് എത്രമാത്രം ആരാധകർ ഉണ്ടോ അത്രമാത്രം ആരാധകർ ഹപ്പുവിനും ഉണ്ട്. അപ്പുവിന്റെ ആരാധകരുടെ എണ്ണം വളരെ വലുതാണ്. കാരണം അപ്പുവിന്റെ മണ്ടത്തരങ്ങളും നിഷ്കളങ്കതയുമെല്ലാം ആരാധകർ അത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട്.