ബിഗ് ബോസ് ഹൗസിൽ നിന്നും ഔട്ട് ആകേണ്ടിയിരുന്നത് സന്ധ്യയും സായിയും ; വികാരനിർഭരനായി നോബി !

0

കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് ഹൗസിലെ ഫസ്റ്റ് എലിമിനേഷൻ റൗണ്ടിൽ ലക്ഷ്മി ജയൻ പുറത്തായത് ബിഗ് ബോസ് ഹൗസിനെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ്. പ്രത്യേകിച്ചും നോബിയ്ക്കാണ് ലക്ഷ്മി പുറത്തായതിൽ അതിയായ വിഷമം ഉള്ളത്. കാരണം ലക്ഷ്മിയും നോബിയും ഒരുമിച്ച് പരിപാടികൾ ചെയ്തിരുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവർക്കും പരസ്പരം അറിയാം. എന്നാൽ ലക്ഷ്മിയ്ക്ക് ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടെന്ന കാര്യം നോബി മനസിലാക്കുന്നത് ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തിയതിനു ശേഷമാണു. അതുകൊണ്ട് തന്നെ നോബിയ്ക്ക് ലക്ഷ്മിയോട് കുറച്ചുകൂടി ഇഷ്ടം കൂടിയിരുന്നു.

എന്നാൽ ആദ്യ എലിമിനേഷനിൽ തന്നെ ലക്ഷ്മി പുറത്തായതിൽ നോബി കിടിലം ഫിറോസിനോട് തന്റെ വിഷമം പങ്കുവെയ്ക്കുകയാണ്. ഒരുമിച്ച് സ്റ്റേജ് ഷോകൾ ചെയ്യുമ്പോൾ ഒന്നും അവളുടെ അവസ്ഥ അറിയില്ലായിരുന്നു എന്നും, ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തിയതിനു ശേഷമാണ് ഇത്രയുമധികം ക്ലോസ് ആയതെന്നും നോബി പറയുന്നുണ്ട്. ലക്ഷ്മി ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ നോബിയുടെ വിങ്ങി പൊട്ടൽ എല്ലാ പ്രേക്ഷകരെയും വിഷമത്തിൽ ആക്കിയിരുന്നു. ലക്ഷ്മി നല്ലൊരു മത്സരാർത്ഥി ആണെന്നും, ഒരുപാട് വിഷമങ്ങൾ ഉള്ളിൽ ഒതുക്കിയാണ് മത്സരത്തിനായി എത്തിയത് എന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം.

അതുകൊണ്ട് തന്നെ ലക്ഷ്മിയെ വൈൽഡ് കാർഡ് എൻട്രിയിലൂടെ വീണ്ടും തിരികെ ബിഗ് ബോസ് ഹൗസിനുള്ളിലേയ്ക്ക് കൊണ്ടുവരണം എന്നാണ് പ്രേക്ഷകരുടെ ഒന്നടങ്കം അഭിപ്രായം. ലക്ഷ്മി തന്റെ പ്രശ്നങ്ങളെ വെച്ച് മുതലെടുത്തില്ല എന്നും മറ്റ് ചിലരെ പോലെ സെന്റിമെന്റൽ അപ്രോച്ച് അല്ല സ്വീകരിച്ചത് എന്നുമായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. ലക്ഷ്മിയ്ക്ക് പകരം സായിയോ, സന്ധ്യയോ ഔട്ട് ആയാൽ മതിയായിരുന്നു എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഒപ്പം തന്നെ ഇത്തവണ ലാലേട്ടൻ എല്ലാവർക്കും ചുട്ടമറുപടി നൽകുന്നുണ്ട് എന്നും, നല്ല രീതിയിലുള്ള പ്രകടനമാണ് ലാലേട്ടൻ കാഴ്ച വയ്ക്കുന്നതെന്നുമാണ് പ്രേക്ഷകരുടെ പക്ഷം.