മണിക്കുട്ടനെ വളയ്ക്കാൻ വന്ന എയ്ഞ്ചൽ വിവാഹം കഴിച്ചത് അഡോണിനെ !

0

കഴിഞ്ഞ ദിവസം ആയിരുന്നു ബിഗ് ബോസ് ഹൗസിനുള്ളിൽ നിന്നും ഒരു മത്സരാർത്ഥി പാടി ഇറങ്ങിയത്. വയലിനിസ്റ്റ് ലക്ഷ്മി ജയൻ ആയിരുന്നു ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്ത് പോയത്. ശേഷം രണ്ട് മത്സരാർത്ഥികൾ കൂടി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരുന്നു. ലക്ഷ്മി ജയൻ ബിഗ് ബോസ് ഹൗസിൽ നിന്നും യാത്ര പറഞ്ഞത് സഹ മത്സരാർത്ഥികളെ ഒന്നടങ്കം വിഷമത്തിൽ ആക്കിയിരുന്നു. എന്നാൽ അടുത്ത മത്സരാർത്ഥികൾ എത്തിയതോടെ അടുത്ത മത്സര തന്ത്രങ്ങൾ മെനയാൻ തയ്യാറെടുത്തിരിയ്ക്കുകയാണ് താരങ്ങൾ.

മോഡൽ ആയ എയ്ഞ്ചൽ, അഭിനേത്രിയായ രമ്യ പണിക്കർ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ പുതിയ മത്സരാർത്ഥികൾ. വന്നപ്പോൾ തന്നെ തനിയ്ക്ക് മണിക്കുട്ടനോട് ഒരു ചെറിയ ഇഷ്ടമുണ്ടെന്ന് തുറന്ന് പറഞ്ഞുകൊണ്ടേയിരുന്നു എയ്ഞ്ചൽ എത്തിയത്. എന്നാൽ മണിക്കുട്ടൻ എയ്ഞ്ചലിനോട് അത്ര സൗഹൃദം സ്ഥാപിയ്ക്കുവാൻ തയ്യാറായിട്ടില്ല. എന്നാൽ ബിഗ് ബോസ് ഹൗസിലെ മറ്റ് പുരുഷ പടകൾ എല്ലാം തന്നെ എയ്ഞ്ചലിന്റെ വരവിൽ സന്തുഷ്ടരാണ്. ബിഗ് ബോസ് ഹൗസിൽ അടിപിടികൾക്ക് ശേഷം വിവാഹവും നടന്നിരിയ്ക്കുകയാണ്. എയ്ഞ്ചൽ ആണ് വധു. വരൻ അഡോണും.

ഒരു ബോളിനു ചുറ്റും 10 തവണ വലം വെച്ചതിനു ശേഷം എയ്ഞ്ചൽ ആ ബോൾ അഡോണിന്റെ കൈയ്യിൽ കൊണ്ട് ഏൽപ്പിയ്ക്കുകയായിരുന്നു. ഇങ്ങനെ ആയിരുന്നു ബിഗ് ബോസ് ഹൗസിൽ വിവാഹം നടന്നത്. എന്നാൽ മണിക്കുട്ടൻ ആ ഭാഗത്തേയ്ക്ക് കണ്ടത്തെ ഇല്ലായിരുന്നു. ബിഗ് ബോസ്സിലെ ഈ സംഭവത്തെ പ്രതി നിരവധി അഭിപ്രായങ്ങളുമായി ആരാധകർ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞിരിയ്ക്കുകയാണ്. മണിക്കുട്ടൻ പ്രണയത്തിൽ പോയി ചാടരുത് എന്ന അഭിപ്രായമാണ് ഭൂരിഭാഗം ആളുകൾക്കും ഉള്ളത്. അതിനോടൊപ്പം തന്നെ സായി എയ്ഞ്ചലിനെ വളയ്ക്കാൻ നോക്കുന്നുണ്ട് എന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്. എന്നാൽ എന്താകും ബിഗ് ബോസ് ഹൗസിലെ ഇനിയുള്ള നിമിഷങ്ങൾ എന്ന് അറിയാനായി കാത്തിരിയ്ക്കുകയാണ് പ്രേക്ഷകർ ഒന്നടങ്കം.