വായിൽ ഉണ്ടാകുന്ന ക്യാൻസർ വളരെ ഗൗരവമേറിയത്. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ.

0

ക്യാൻസർ എന്നത് ഇന്നത്തെ സമൂഹത്തിൽ ഒട്ടുമിക്കപേരും അനുഭവിക്കുന്ന ദുരിതമാണ്. ഒരുപക്ഷേ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് ഇതുപോലുള്ള രോഗങ്ങളെ അകറ്റിനിർത്താനാണ്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റത്തിൻറെ പ്രത്യാഘാതമാണ് ക്യാൻസർ പോലുള്ള രോഗങ്ങൾ. തികച്ചും കുത്തഴിഞ്ഞ ജീവിതവും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാവുന്നു. ഒരുപക്ഷേ ചിട്ടയായ ജീവിതശൈലിയും വ്യായാമവും ഉണ്ടെങ്കിൽ തന്നെ ഇതുപോലുള്ള മാരകരോഗങ്ങളെ നമുക്ക് ഇല്ലായ്മ ചെയ്യാൻ സാധിക്കും.

വളരെ സങ്കീർണമായ ഒരു അവസ്ഥയാണ് വായിലെ ക്യാൻസർ. രോഗനിർണയം വൈകിയാൽ ഒരുപക്ഷേ രോഗിയുടെ മരണത്തിന് പോലും ഇവ കാരണമായേക്കാം. പൊതുവെ നാവിനെ ആണ് വായയിലെ കാൻസർ ബാധിക്കുന്നത്. വായയിൽ കാൻസർ ബാധിച്ച് തുടങ്ങിയാൽ തുടക്കത്തിൽ തന്നെ നമുക്ക് അതിൻറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. അതുകൊണ്ടുതന്നെ മറ്റു ക്യാൻസറുകൾ അപേക്ഷിച്ചു വായിലെ ക്യാൻസർ പെട്ടെന്ന് നിർണയിക്കാൻ സാധിക്കും. വായിൽ അസാമാന്യമായ വേദന അനുഭവപ്പെടാം. ചിലർക്ക് എരിവും ഭക്ഷണം വിഴുങ്ങാൻ പ്രയാസവും അനുഭവപ്പെടാം. ചിലർക്ക് മുഖത്തും മുഴകൾ ഉണ്ടായേക്കാം.

നേരത്തെ തിരിച്ചറിഞ്ഞില്ലെങ്കിൽ വായിലെ ക്യാൻസർ മറ്റുള്ള ക്യാൻസർ പോലെ ഗുരുതരമാണ്. ക്യാൻസറിന് മുന്നോടിയായി വായിൽ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടാം. മാത്രമല്ല വായുടെ വശങ്ങളിൽ വ്രണങ്ങൾ രൂപ പെട്ടേക്കാം. അതുകൊണ്ടുതന്നെ കൃത്യമായ പരിശോധന സ്വയം ചെയ്താൽ തന്നെ ഈ ക്യാൻസർ നമുക്ക് അറിയാൻ സാധിക്കും. പുകയില ഉപയോഗം തന്നെയാണ് വായിലെ ക്യാൻസറിന് യഥാർത്ഥ വില്ലൻ. മദ്യപാനവും ഇതിന് കാരണമാവുന്നു. കേടുള്ള അല്ലെങ്കിൽ പൊട്ടിയ പല്ലുകൾ ഉടൻതന്നെ ഡോക്ടറെ കാണിച്ച് ചികിത്സ തേടേണ്ടതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാം.