Social Media

ഒളിച്ചുകളിയുമായി അജു വർഗീസ് ; കൈയ്യോടെ പൊക്കി ആരാധകർ !

ഇന്നിപ്പോൾ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു താരമാണ് അജു വർഗീസ്. നിരവധി ആരാധകർ ഉള്ള താരം കൂടിയാണ് അജു. വിനീത് ശ്രീനിവാസന്റെ സംവിധാന സംരംഭമായ മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് താരം സിനിമാരംഗത്തേയ്ക്ക് കാലെടുത്ത് വെച്ചത്. ഇന്നിപ്പോൾ നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റേതായി ഉള്ളത്. ഹാസ്യ താരമായി എത്തിയ താരം നായക നടനായും വേഷമിട്ടു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം ആരാധകർക്കായി പല പോസ്റ്റുകളും പങ്കുവെയ്ക്കാറുണ്ട്.

പലപ്പോഴും ഹാസ്യം നിറച്ചുകൊണ്ടണ് താരം പോസ്റ്റുകൾക്ക് അടിക്കുറിപ്പ് ഇടാറുള്ളത്. പലപ്പോഴും താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം വൈറൽ ആകാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. “വൈഭവ് വൈബ് ” എന്നാണ് ചിത്രത്തിന് താരം നല്കിയിരിയ്ക്കുന്ന അടിക്കുറിപ്പ്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി വന്നു കഴിഞ്ഞു. എന്നാൽ ഈ ചിത്രത്തിന് ഇത്തരമൊരു അടിക്കുറിപ്പ് നൽകിയത് എന്തുകൊണ്ടാണ് എന്നാണ് ആരാധകരുടെ ചോദ്യം.

എന്നാൽ അതിനുള്ള ഉത്തരവും അജു പോസ്റ്റിനുള്ളിൽ തന്നെ മറച്ച് വച്ചിരുന്നു. തന്റെ അടുത്ത ചിത്രത്തിലെ കഥാപാത്രമാണ് വൈഭവ്. ഗോകുൽ സുരേഷും അനാർക്കലി മരിക്കാറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗഗനചാരി എന്ന സിനിമയിലെ അജുവിന്റെ കഥാപാത്രമാകാം വൈഭവ് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. എന്തായാലും അജുവിന്റെ ഒളിച്ചുകളി കൈയ്യോടെ പിടിച്ച സന്തോഷത്തിലാണ് ആരാധകർ. ഒപ്പം തന്നെ ചിത്രത്തിലെ അജുവിന്റെ ലുക്കിനെ കുറിച്ചും വളരെ നല്ല കമന്റുകളും വരുന്നുണ്ട്. ചിത്രത്തിന് നല്ല കമ്മന്റുകളോടൊപ്പം തന്നെ ട്രോളുകളും വരുന്നുണ്ട്. ചിത്രത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top