നമ്മുടെ സ്വാതി വിവാഹിതയായി ; വിവാഹ വീഡിയോ കാണാം !

0

കഴിഞ്ഞ ദിവസമായിരുന്നു മലയാളി സീരിയൽ പ്രേമികളുടെ ഇഷ്ട താരമായ വന്ദന കൃഷ്ണ വിവാഹിതയായത്. രാകേഷ് ആണ് വന്ദനയുടെ വരൻ. കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് താലി കെട്ടിയ ഇരുവരും പിന്നീട് തിരുവനന്തപുരത് വെച്ച് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും മാത്രം ആണ് ചടങ്ങിൽ പങ്കെടുത്തത്. താരം വിവാഹത്തിന് ചുവന്ന നിറത്തിലുള്ള സാരി ആയിരുന്നു ധരിച്ചത്. സ്വർണാഭരണ വിഭൂഷിത ആയായിരുന്നു താരം കതിർമണ്ഡപത്തിലേക്ക് പ്രവേശിച്ചത്. തുടർന്ന് രാകേഷ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തുകയായിരുന്നു.

രാകേഷുമൊത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ നിൽക്കുന്ന വന്ദനയുടെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു . പ്രശസ്ത ഫോട്ടോഗ്രാഫി കമ്പനിയായ ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിയാണ് ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി വന്നിരുന്നു. ബഡോ ബഹു എന്ന ഹിന്ദി സീരിയലിന്റെ റീമേക്ക് ആയിരുന്ന സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിൽ സ്വാതിയായി എത്തിയ വന്ദന കൃഷ്ണൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം ആയിരുന്നു.

ശ്രീജിത്ത് വിജയ് ആയിരുന്നു സീരിയലിൽ സ്വാതിയുടെ നായകനായി എത്തിയത്. വണ്ണം ഉള്ള ഒരു പെൺകുട്ടി വിവാഹത്തിന് ശേഷം അനുഭവിയ്ക്കുന്ന പ്രശനങ്ങളും അതിനെ അവൾ എങ്ങനെ നേരിടുന്നു എന്നുള്ളതുമായിരുന്നു സീരിയലിന്റെ ഇതിവൃത്തം.സീരിയലിനു വേണ്ടി വന്ദന 12 കിലോയോളം വർധിപ്പിച്ചത് അന്ന് വലിയ ഒരു വാർത്ത ആയിരുന്നു. അതുകൊണ്ട് തന്നെ സീരിയൽ കാണുവാനും വലിയ ആകാംഷ ആയിരുന്നു പ്രേക്ഷകർക്ക്. ഇന്നിപ്പോൾ താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.